കോ​ട്ട​യം: പാ​മ്പാ​ടി എ​ട്ടാം മൈ​ലി​ല്‍ നി​ര്‍മാ​ണം പൂ​ര്‍ത്തി​യാ​ക്കി​യ ശ്രീ​നി​വാ​സ രാ​മാ​നു​ജ​ന്‍ ഇ​ന്‍സ്റ്റി​റ്റ്യൂ​ട്ട് ഫോ​ര്‍ ബേ​സി​ക് സ​യ​ന്‍സ​സ് കെ​ട്ടി​ട​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം നാ​ളെ ഉ​ച്ച​ക​ഴി​ഞ്ഞു മൂ​ന്നി​നു മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ നി​ര്‍വ​ഹി​ക്കും. സ​ര്‍ക്കാ​രി​ന്‍റെ നാ​ലാം നൂ​റു​ദി​ന ക​ര്‍മ​പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി ശ്രീ​നി​വാ​സ രാ​മാ​നു​ജ​ന്‍ ഇ​ന്‍സ്റ്റി​റ്റ്യൂ​ട്ട് ഫോ​ര്‍ ബേ​സി​ക് സ​യ​ന്‍സ​സ് കാ​മ്പ​സി​ല്‍ ന​ട​ക്കു​ന്ന ച​ട​ങ്ങി​ല്‍ മ​ന്ത്രി വി.​എ​ന്‍. വാ​സ​വ​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.

അ​ടി​സ്ഥാ​ന ശാ​സ്ത്ര ഗ​വേ​ഷ​ണ​ത്തി​ന് അ​ന്താ​രാ​ഷ്‌​ട്ര ത​ല​ത്തി​ലു​ള്ള കേ​ന്ദ്ര​മാ​യി ഉ​യ​ര്‍ത്തു​ക​യെ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് സം​സ്ഥാ​ന ശാ​സ്ത്ര സാ​ങ്കേ​തി​ക പ​രി​സ്ഥി​തി കൗ​ണ്‍സി​ലി​ന്‍റെ (കെ​എ​സ്‌​സി​എ​സ്ടി​ഇ) കീ​ഴി​ല്‍ ശ്രീ​നി​വാ​സ രാ​മാ​നു​ജ​ന്‍ ഇ​ന്‍സ്റ്റി​റ്റ്യൂ​ട്ട് ഫോ​ര്‍ ബേ​സി​ക് സ​യ​ന്‍സ​സ് (എ​സ്ആ​ര്‍ഐ​ബി​എ​സ്)​സ​ജ്ജ​മാ​ക്കു​ന്ന​ത്.

ചാ​ണ്ടി ഉ​മ്മ​ന്‍ എം​എ​ല്‍എ, എം​പി​മാ​രാ​യ കെ. ​ഫ്രാ​ന്‍സി​സ് ജോ​ര്‍ജ്, ജോ​സ് കെ. ​മാ​ണി, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​വി. ബി​ന്ദു, ശാ​സ്ത്ര, സാ​ങ്കേ​തി​ക, പ​രി​സ്ഥി​തി കൗ​ണ്‍സി​ല്‍ എ​ക്സി​ക്യൂ​ട്ടീ​വ് വൈ​സ് പ്ര​സി​ഡ​ന്‍റ് കെ.​പി. സു​ധീ​ര്‍, ജി​ല്ലാ ക​ള​ക്ട​ര്‍ ജോ​ണ്‍ വി. ​സാ​മു​വ​ല്‍, കെ​എ​സ്‌​സി​എ​സ്ടി​ഇ മെം​ബ​ര്‍ സെ​ക്ര​ട്ട​റി പ്ര​ഫ. എ. ​സാ​ബു തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ക്കും.

പ​ത്ര​സ​മ്മേ​ള​ന​ത്തി​ല്‍ എ​സ്ആ​ര്‍ഐ​ബി​എ​സ് ഡ​യ​റ​ക്‌​ട​ര്‍ പ്ര​ഫ. സി.​എ​ച്ച്. സു​രേ​ഷ്, ഡോ. ​ര​ഞ്ജി​നി രാ​മ​കൃ​ഷ്ണ​ന്‍, ഡോ. ​റെ​യ്ച്ച​ല്‍ റീ​ന, ഡോ. ​ഈ​പ്പ​ന്‍ തോ​മ​സ്, ആ​ര്‍ദ്ര അ​ജി​ത്ത് എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.