ച​​ങ്ങ​​നാ​​ശേ​​രി: രൂ​​പ​​ത​​യു​​ടെ ര​​ണ്ടാ​​മ​​ത്തെ മെ​​ത്രാ​​ന്‍ മാ​​ര്‍ ജെ​​യിം​​സ് കാ​​ളാ​​ശേ​രി​​യു​​ടെ 75-ാമ​​ത് ച​​ര​​മ​​വാ​​ര്‍​ഷി​​ക ദി​​ന​​ത്തോ​​ട​​നു​​ബ​​ന്ധി​​ച്ച് സം​​ഘ​​ടി​​പ്പി​​ക്കു​​ന്ന അ​​നു​​സ്മ​​ര​​ണ സി​​മ്പോ​​സി​​യ​​ത്തി​​ന് മു​​ന്നോ​​ടി​​യാ​​യി ക​​ത്തോ​​ലി​​ക്ക കോ​​ണ്‍​ഗ്ര​​സ് ച​​ങ്ങ​​നാ​​ശേ​​രി അ​​തി​​രൂ​​പ​​ത സ​​മി​​തി​​യു​​ടെ നേ​​തൃ​​ത്വ​​ത്തി​​ല്‍ ഇ​​ന്ന് രാ​​വി​​ലെ 11.30ന് ​​അ​​ദ്ദേ​​ഹ​​ത്തി​​ന്‍റെ മാ​​തൃ ഇ​​ട​​വ​​ക​​യാ​​യ കൈ​​ന​​ക​​രി സെ​​ന്‍റ് മേ​​രീ​​സ് പ​​ള്ളി​​യി​​ല്‍നി​​ന്ന് ഛായാ​​ചി​​ത്ര പ്ര​​യാ​​ണം ന​​ട​​ത്തും.

രാ​​വി​​ലെ 11.30ന് ​​കൈ​​ന​​ക​​രി സെ​ന്‍റ് മേ​​രീ​​സ് ഇ​​ട​​വ​​ക വി​​കാ​​രി ഫാ. ​​ജോ​​സ​​ഫ് ചെ​​മ്പി​​ല​​കം അ​​തി​​രൂ​​പ​​ത പ്ര​​സി​​ഡ​​ന്‍റ് ബി​​ജു സെ​​ബാ​​സ്റ്റ്യ​​ന് ഛായാ​​ചി​​ത്രം കൈ​​മാ​​റും. ആ​​ല​​പ്പു​​ഴ, ച​​മ്പ​​ക്കു​​ളം, പു​​ളി​​ങ്കു​​ന്ന്, എ​​ട​​ത്വ, തൃ​​ക്കൊ​​ടി​​ത്താ​​നം, ച​​ങ്ങ​​നാ​​ശേ​​രി ഫൊ​​റോ​​ന​​ക​​ള്‍ സ്വീ​​ക​​ര​​ണം ന​​ല്‍​കും.

ഉ​​ച്ച​​ക​​ഴി​​ഞ്ഞ് 2.30ന് ​​ച​​ങ്ങ​​നാ​​ശേ​​രി അ​​സം​​പ്ഷ​​ന്‍ കോ​​ള​​ജി​​ല്‍ എ​​ത്തി​​ച്ചേ​​രു​​ന്ന ഛായാ​​ചി​​ത്ര​​ത്തി​​ന് അ​​തി​​രൂ​​പ​​ത​​യു​​ടെ നേ​​തൃ​​ത്വ​​ത്തി​​ല്‍ സ്വീ​​ക​​ര​​ണം ന​​ല്‍​കും. തു​​ട​​ര്‍​ന്ന് ആ​​ര്‍​ച്ച്ബി​​ഷ​​പ് മാ​​ര്‍ ജോ​​സ​​ഫ് പെ​​രു​​ന്തോ​​ട്ട​​ത്തി​​ന് ഛായാ​​ചി​​ത്രം കൈ​​മാ​​റും. കോ​​ള​​ജ് വി​​ല്യം​​ഹാ​​ളി​​ല്‍ സെ​​മി​​നാ​​റും സം​​ഘ​​ടി​​പ്പി​​ച്ചി​​ട്ടു​​ണ്ട്.

അ​​തി​​രൂ​​പ​​ത ഡ​​യ​​റ​​ക്ട​​ര്‍ ഫാ. ​​സെ​​ബാ​​സ്റ്റ്യ​​ന്‍ ചാ​​മ​​ക്കാ​​ല ജ​​ന​​റ​​ല്‍ സെ​​ക്ര​​ട്ട​​റി ബി​​നു ഡൊ​​മി​​നി​​ക്ക് ട്ര​​ഷ​​റ​​ര്‍ ജോ​​സ് ജോ​​ണ്‍ വെ​​ങ്ങാ​​ന്ത​​റ, ജ​​ന​​റ​​ല്‍ ക​​ണ്‍​വീ​​ന​​ര്‍ സെ​​ബാ​​സ്റ്റ്യ​​ന്‍ വ​​ര്‍​ഗീ​​സ്, ഫൊ​​റോ​​നാ പ്ര​​സി​​ഡ​ന്‍റു​​മാ​​രാ​​യ ദേ​​വ​​സ്യാ പു​​ളി​​ക്കാ​​ശേ​​രി, സാ​​ജു ആ​​ന്‍റ​ണി, സോ​​ണി​​ച്ച​​ന്‍ ആ​ന്‍റ​ണി, ലാ​​ലി ഇ​​ള​​പ്പു​​ങ്ക​​ല്‍, കു​​ഞ്ഞു​​മോ​​ന്‍ തൂ​​മ്പു​​ങ്ക​​ല്‍ തു​​ട​​ങ്ങി​​യ​​വ​​ര്‍ പ​​രി​​പാ​​ടി​​ക​​ള്‍​ക്കു നേ​​തൃ​​ത്വം ന​​ല്‍​കും.