വൈ​ക്കം:​വ​ള​വി​ൽ സൈ​ക്കി​ൾ യാ​ത്ര​ക്കാ​ര​നെ മ​റി​ക​ട​ന്ന് പാ​ഞ്ഞെ​ത്തി​യ സ്വ​കാ​ര്യ ബ​സി​ൽ ഇ​ടി​ക്കാ​തി​രി​ക്കാ​ൻ ടോ​റ​സ് വെ​ട്ടി​ച്ചു മാ​റ്റി​യ​തി​നാ​ൽ വ​ൻ ദു​ര​ന്ത​മൊ​ഴി​വാ​യി. വൈ​ക്കം തോ​ട്ട​കം ഷാ​പ്പി​നു വ​ട​ക്കു​ഭാ​ഗ​ത്തെ വ​ള​വി​നു​സ​മീ​പം വ്യാ​ഴാ​ഴ്ച രാ​ത്രി 7.30ഓ​ടെ ആ​യി​രു​ന്നു സം​ഭ​വം.

ടോ​റ​സ് ഡ്രൈ​വ​റു​ടെ ജാ​ഗ്ര​ത മൂ​ല​മാ​ണ് വ​ൻ അ​പ​ക​ട​മൊ​ഴി​വാ​യ​ത്. ടോ​റ​സ് ചാ​ഞ്ഞ ഭാ​ഗ​ത്ത് റോ​ഡ​രി​കി​ലെ ഓ​ട​യും ഇ​ട​ത്തോ​ടു​മു​ണ്ടാ​യി​രു​ന്നു. 1500 അ​ടി മെ​റ്റ​ലു​മാ​യി ദേ​ശീ​യ​പാ​ത നി​ർ​മ്മാ​ണ സ്ഥ​ല​ത്തേ​ക്കു പോ​കു​ക​യാ​യി​രു​ന്നു ടോ​റ​സ്. വെ​ച്ചൂ​രി​ൽ നി​ന്ന് നി​ര​വ​ധി യാ​ത്ര​ക്കാ​രു​മാ​യി ബ​സ് വൈ​ക്ക​ത്തേ​ക്ക് വ​രി​ക​യാ​യി​രു​ന്നു.

ടോ​റ​സ് വെ​ട്ടി​ച്ചു മാ​റ്റി​യ​പ്പോ​ൾ റോ​ഡി​ലേ​യ്ക്ക് മ​റി​യു​മെ​ന്ന നി​ല​യി​ൽ ചാ​ഞ്ഞു. ക്ര​യി​നും ജെ ​സി ബി ​യു​മെ​ത്തി​ച്ച് ടോ​റ​സ് ഏ​റെ നേ​രം പ​ണി​പ്പെ​ട്ടാ​ണ് റോ​ഡി​ലേ​യ്ക്ക് ക​യ​റ്റി​യ​ത്.