ചൂ​ണ്ട​ച്ചേ​രി: ബ​ഹി​രാ​കാ​ശ ഗ​വേ​ഷ​ണ​രം​ഗ​ത്ത് ഇ​ന്ത്യ ലോ​ക​ത്തി​ന്‍റെ നേ​തൃ​നി​ര​യി​ലാ​ണെ​ന്നും അ​തി​നാ​ല്‍ ത​ന്നെ ഭാ​വി​യി​ല്‍ ഈ ​രം​ഗ​ത്ത് അ​ന​വ​ധി അ​വ​സ​ര​ങ്ങ​ള്‍ ല​ഭ്യ​മാ​കു​മെ​ന്നും ഐ​എ​സ്ആ​ര്‍​ഒ തി​രു​വ​ന​ന്ത​പു​രം ലി​ക്വി​ഡ് പ്ര​പ്പ​ല്‍​ഷ​ന്‍ ആ​ന്‍​ഡ് സി​സ്റ്റം ഡ​യ​റ​ക്ട​ര്‍ ഡോ. ​വി. നാ​രാ​യ​ണ​ന്‍.

പാ​ലാ സെ​ന്‍റ് ജോ​സ​ഫ്സ് എ​ന്‍​ജി​നി​യ​റിം​ഗ് കോ​ള​ജി​ലെ മെ​ക്കാ​നി​ക്ക​ല്‍ വി​ഭാ​ഗ​ത്തി​ന്‍റെ​യും തി​രു​വ​ന​ന്ത​പു​രം ഇ​ന്ത്യ​ന്‍ സൊ​സൈ​റ്റി ഫോ​ര്‍ ഹീ​റ്റ് ആ​ന്‍​ഡ് മാ​സ് ട്രാ​ന്‍​സ്ഫ​ര്‍ റീ​ജ​ണ​ല്‍ ചാ​പ്റ്റ​റി​ന്‍റെയും ആ​ഭി​മു​ഖ്യ​ത്തി​ല്‍ ന​ട​ത്ത​പ്പെ​ട്ട അ​ഗ്‌​നി 2024 ശാ​സ്ത്ര​സ​മ്മേ​ള​നം ഉദ്ഘാ​ട​നം ചെ​യ്ത് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദേ​ഹം. ഡോ. ​ജി. അ​യ്യ​പ്പ​ന്‍, ഡോ. ​എ​സ്.​ആ​ര്‍. ഷൈ​ന്‍ എ​ന്നി​വ​ര്‍ വി​വി​ധ വി​ഷ​യ​ങ്ങ​ളി​ൽ പ്ര​ഭാ​ഷ​ണ​ങ്ങ​ള്‍ ന​ട​ത്തി.

കോ​ള​ജ് ചെ​യ​ര്‍​മാ​ന്‍ മോ​ണ്‍. ജോ​സ​ഫ് മ​ലേ​പ്പറ​മ്പി​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഡോ. ​രാ​ജേ​ഷ് ബേ​ബി, ഡോ. ​എ​സ്. സു​നി​ല്‍​കു​മാ​ര്‍, പ്രഫ. ജ​യിം​സ് ജോ​ണ്‍ മം​ഗ​ല​ത്ത്, പ്രി​ന്‍​സി​പ്പ​ല്‍ ഡോ. ​വി.​പി. ദേ​വ​സ്യ, ഡോ. ​ബി​നോ​യ് ബേ​ബി, ഡോ. ​എ​സ്. സു​ശീ​ല്‍ കു​മാ​ര്‍ തു​ട​ങ്ങി​യ​വര്‍ പ്ര​സം​ഗി​ച്ചു.