ക​​ടു​​ത്തു​​രു​​ത്തി: ആ​​രോ​​ഗ്യ​​വ​​കു​​പ്പി​​ന്‍റെ നി​​ര്‍​ദേ​​ശ പ്ര​​കാ​​രം ക​​ടു​​ത്തു​​രു​​ത്തി കു​​ടു​​ബാ​​രോ​​ഗ്യ കേ​​ന്ദ്ര​​മാ​​യി ത​​ല​​യോ​​ല​​പ്പ​​റ​​മ്പ് ഗ​​വ​​ണ്‍​മെ​​ന്‍റ് ആ​​ശു​​പ​​ത്രി​​യെ നി​​ശ്ച​​യി​​ക്കു​​ക​​യും ക​​ടു​​ത്തു​​രു​​ത്തി മ​​ണ്ഡ​​ല​​ത്തി​​ലെ അ​​റു​​ന്നൂ​​റ്റി​​മം​​ഗ​​ലം ബ്ലോ​​ക്ക് കു​​ടും​​ബാ​​രോ​​ഗ്യ കേ​​ന്ദ്ര​​ത്തി​​ന്‍റെ പ​​ദ​​വി ന​​ഷ്ട​​പ്പെ​​ടു​​ക​​യും ചെ​​യ്ത ന​​ട​​പ​​ടി ഡി​​എം​​ഒ പി​​ന്‍​വ​​ലി​​ച്ചു.

പു​​തു​​ക്കി​​യ ഉ​​ത്ത​​ര​​വ് ഇ​​റ​​ക്കി​​യ​​തോ​​ടെ ക​​ടു​​ത്തു​​രു​​ത്തി ബ്ലോ​​ക്ക് കു​​ടും​​ബാ​​രോ​​ഗ്യ കേ​​ന്ദ്രം അ​​റു​​ന്നൂ​​റ്റി​​മം​​ഗ​​ല​​ത്ത് പു​​നഃ​​സ്ഥാ​​പി​​ക്കു​​ന്ന ന​​ട​​പ​​ടി ന​​ട​​പ്പാ​​ക്കി​​യ​​താ​​യി മോ​​ന്‍​സ് ജോ​​സ​​ഫ് എം​​എ​​ല്‍​എ അ​​റി​​യി​​ച്ചു. ഇ​​തോ​​ടൊ​​പ്പം അ​​റു​​ന്നൂ​​റ്റി​​മം​​ഗ​​ല​​ത്തു​​നി​​ന്നും വൈ​​ക്ക​​ത്തു​​നി​​ന്നും ത​​ല​​യോ​​ല​​പ്പ​​റ​​മ്പി​​ലേ​​ക്കു മാ​​റ്റി​​നി​​യ​​മി​​ച്ച ഏ​​ല്ലാ ജീ​​വ​​ന​​ക്കാ​​രേ​​യും അ​​റു​​ന്നൂ​​റ്റി​​മം​​ഗ​​ല​​ത്തേ​​ക്ക് തി​​രി​​കേ നി​​യ​​മി​​ച്ചു​​കൊ​​ണ്ടു​​ള്ള ഉ​​ത്ത​​ര​​വും ഡി​​എം​​ഒ പു​​റ​​പ്പെ​​ടു​​വി​​ച്ചു.

ഇ​​ത​​നു​​സ​​രി​​ച്ചു വൈ​​ക്ക​​ത്തു​​നി​​ന്നും ഒ​​രു ഡോ​​ക്‌​​ട​​ര്‍, ഒ​​രു പ​​ബ്ലി​​ക് ഹെ​​ല്‍​ത്ത് ന​​ഴ്സിം​​ഗ് സൂ​​പ്പ​​ര്‍​വൈ​​സ​​ര്‍ എ​​ന്നി​​വ​​ര്‍ അ​​റു​​ന്നൂ​​റ്റി​​മം​​ഗ​​ല​​ത്ത് മ​​ട​​ങ്ങി​​യെ​​ത്തി. ത​​ല​​യോ​​ല​​പ്പ​​റ​​മ്പി​​ലേ​​ക്ക് മാ​​റ്റി​​യ പി​​ആ​​ര്‍​ഒ ജീ​​വ​​ന​​ക്കാ​​ര​​നും അ​​റു​​ന്നൂ​​റ്റി​​മം​​ഗ​​ല​​ത്ത് തി​​രി​​കെ​​യെ​​ത്തി ജോ​​ലി​​യി​​ല്‍ പ്ര​​വേ​​ശി​​ച്ചു.