വാ​​ക​​ത്താ​​നം: യാ​​ക്കോ​​ബാ​​യ സു​​റി​​യാ​​നി സ​​ഭ​​യി​​ലെ റ​​വ.​ ഡോ. ​കു​​ര്യാ​​ക്കോ​​സ് കോ​​ര്‍​ എ​​പ്പി​​സ്‌​​കോ​​പ്പ മൂ​​ല​​യി​​ലും മാ​​ത്യൂ​​സ് കോ​​ര്‍​എ​​പ്പി​​സ്‌​​കോ​​പ്പ ഇ​​ട​​ത്ത​​റ​​യും പൗ​​രോ​​ഹി​​ത്യ സു​​വ​​ര്‍​ണ ജൂ​​ബി​​ലി നി​​റ​​വി​​ല്‍. ജൂ​​ബി​​ലി ആ​​ഘോ​​ഷം നാ​​ലു​​ന്നാ​​ക്ക​​ല്‍ സെ​​ന്‍റ് ആ​​ദാ​​യി​​സ് പ​​ള്ളി​​യി​​ല്‍ നാ​​ളെ രാ​​വി​​ലെ 10.30നു ​​ന​​ട​​ക്കും.

1974ല്‍ ​​ഡോ. ഗീ​​വ​​ര്‍​ഗീ​​സ് മാ​​ര്‍ ഗ്രിഗോ​​റി​​യോ​​സ് മെ​​ത്രാ​​പ്പോ​​ലി​​ത്ത​​യി​​ല്‍​യി​​ല്‍​നി​​ന്ന് ഇ​​രു​​വ​​രും ഒ​​ന്നി​​ച്ചാ​​ണു വൈ​​ദി​​ക​​പ​​ട്ടം സ്വീ​​ക​​രി​​ച്ച​​ത്. അ​​മ്പ​​തി​​ല്‍​പ്പ​​രം പു​​സ്ത​​ക​​ങ്ങ​​ളും അ​​നേ​​കം പ്ര​​ബ​​ന്ധ​​ങ്ങ​​ളും പ്ര​​സി​​ദ്ധി​​ക​​രി​​ച്ചി​​ട്ടു​​ള്ള കു​​ര്യാ​​ക്കോ​​സ് കോ​​ര്‍​എ​​പ്പി​​സ്‌​​കോ​​പ്പ മോ​​ര്‍ ആ​​ദാ​​യി​​സ് സ്റ്റ​​ഡി സെ​​ന്‍റ​റി​ന്‍റെ ഡ​​യ​​റ​​ക്ട​​റും ഭി​​ന്ന​​ശേ​​ഷി​​യു​​ള്ള കു​​ട്ടി​​ക​​ളു​​ടെ സം​​ര​​ക്ഷ​​ണ​​കേ​​ന്ദ്ര​​മാ​​യ തീ​​രം സെ​​ന്‍റ​റി​ന്‍റെ ഡ​​യ​​റ​​ക്ട​​റു​​മാ​​ണ്.

മാ​​ത്യൂ​​സ് കോ​​ര്‍​എ​​പ്പി​​സ്‌​​കോ​​പ്പ ഇ​​ട​​ത്ത​​റ യു​​എ​​സ് ഭ​​ദ്രാ​​സ​​ന സെ​​ക്ര​​ട്ട​​റി, വൈ​​ദി​​ക സെ​​ക്ര​​ട്ട​​റി, അ​​ഗ​​സ്റ്റ സെ​ന്‍റ് മേ​​രീ​​സ് പ​​ള്ളി വി​​കാ​​രി​​യാ​​യും പ്ര​​വ​​ര്‍​ത്തി​​ക്കു​​ന്നു.