അ​ക​ല​ക്കു​ന്നം: പ​ച്ച​ക്ക​റി കൃ​ഷി​യി​ല്‍ സ്വ​യം​പ​ര്യാ​പ്ത​ത നേ​ടു​ന്ന​തി​നും കു​ട്ടി​ക​ളി​ല്‍ കാ​ര്‍​ഷി​ക സം​സ്‌​കാ​രം വ​ള​ര്‍​ത്തി​യെ​ടു​ക്കു​ന്ന​തി​നു​മാ​യി അ​ക​ല​ക്കു​ന്ന​ത്തെ മു​ഴു​വ​ന്‍ സ്‌​കൂ​ളു​ക​ളി​ലും പ​ച്ച​ക്ക​റി കൃ​ഷി പ​ദ്ധ​തി​ക്കു തു​ട​ക്ക​മാ​യി. ജ​ന​കീ​യാ​സൂ​ത്ര​ണ പ​ദ്ധ​തി​പ്ര​കാ​രം കൃ​ഷി​വ​കു​പ്പി​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണു പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കു​ന്ന​ത്.

സം​സ്ഥാ​ന സ​ര്‍​ക്കാ​രി​ന്‍റെ പോ​ഷ​ക സ​മൃ​ദ്ധി മി​ഷ​ന്‍ എ​ന്ന ആ​ശ​യം പ്രാ​വ​ര്‍​ത്തി​ക​മാ​ക്കു​ക എ​ന്ന ല​ക്ഷ്യം കൈ​വ​രി​ക്കാ​ന്‍ പ​ഞ്ചാ​യ​ത്ത് ഏ​റ്റെ​ടു​ത്ത് ന​ട​ത്തു​ന്ന പ​ദ്ധ​തി​യു​ടെ ഉ​ദ്ഘാ​ട​ന​വും പ​ച്ച​ക്ക​റി​ത്തൈ വി​ത​ര​ണ​വും ജില്ലാ കൃ​ഷി ഓ​ഫീ​സ​ര്‍ ജോ ​ജോ​സ് ചി​റ​ത്ത​ടം നി​ര്‍​വ​ഹി​ച്ചു. അ​ക​ല​ക്കു​ന്നം സെ​ന്‍റ് അ​ലോ​ഷ്യ​സ് ഹൈ​സ്‌​കൂ​ളി​ല്‍ ന​ട​ന്ന യോഗത്തിൽ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സി​ന്ധു അ​നി​ല്‍​കു​മാ​ര്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ്‌​കൂ​ള്‍ മാ​നേ​ജ​ര്‍ ഫാ. ​ജ​യിം​സ് കു​ടി​ലി​ല്‍ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. കൃഷി ഓ​ഫീ​സ​ര്‍ ഡോ. ​രേ​വ​തി ച​ന്ദ്ര​ന്‍ പ​ദ്ധ​തി വി​ശ​ദീ​ക​ര​ണം ന​ൽകി.

പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് മാ​ത്തു​ക്കു​ട്ടി ഞാ​യ​ര്‍​കു​ളം, സ്‌​കൂ​ള്‍ ഹെ​ഡ്മാ​സ്റ്റ​ര്‍ ജോ​ജി തോ​മ​സ്, അ​സി​സ്റ്റ​ന്‍റ് കൃ​ഷി ഓ​ഫീ​സ​ര്‍ സി.​ആ​ര്‍. രാ​ജേ​ഷ്, പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി സ​ജി​ത്ത് മാ​ത്യൂ​സ്, പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ ശ്രീ​ല​ത ജ​യ​ന്‍, ജാ​ന്‍​സി ബാ​ബു, രാ​ജ​ശേ​ഖ​ര​ന്‍ നാ​യ​ര്‍, ബെ​ന്നി വ​ട​ക്കേ​ടം, ടെ​സി രാ​ജു, സീ​മ പ്ര​കാ​ശ്, ഷാന്‍റി ബാ​ബു, കെ.​കെ. ര​ഘു, സ്‌​കൂ​ള്‍ പി​ടി​എ പ്ര​സി​ഡ​ന്‍റ് ഷാ​ജ​ന്‍ ജോ​സ​ഫ്, ഷി​ബു, ആ​ല്‍​ഫാ സ​തീ​ഷ് തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.