ച​​ങ്ങ​​നാ​​ശേ​​രി: ന​​ഴ്‌​​സിം​​ഗ് വി​​ദ്യാ​​ര്‍​ഥി​​ക​​ളു​​ടെ ദേ​​ശീ​​യ സം​​ഘ​​ട​​ന​​യാ​​യ സ്റ്റു​​ഡ​​ന്‍റ് ന​​ഴ്‌​​സ​​സ് അ​​സോ​​സി​​യേ​​ഷ​​ന്‍ ഓ​​ഫ് ഇ​​ന്ത്യ സൗ​​ത്ത് ഈ​​സ്റ്റ് സോ​​ണ്‍, കേ​​ര​​ള ഘ​​ട​​കം ച​​ങ്ങ​​നാ​​ശേ​​രി എ​​സ്ബി കോ​​ള​​ജി​​ല്‍ സം​​ഘ​​ടി​​പ്പി​​ച്ച സോ​​ണ​​ല്‍​ത​​ല ദ്വി​​ദി​​ന കാ​​യി​​ക​​മേ​​ള​​യി​​ല്‍ 62 പോ​​യി​​ന്‍റോ​​ടെ ചെ​​ത്തി​​പ്പു​​ഴ സെ​​ന്‍റ് തോ​​മ​​സ് ന​​ഴ്‌​​സിം​​ഗ് കോ​​ള​​ജ് കി​​രീ​​ടം നേ​​ടി. 45 പോ​​യി​​ന്‍റോ​​ടെ തി​​രു​​വ​​ല്ല കോ​​ള​​ജ് ഓ​​ഫ് ന​​ഴ്‌​​സിം​​ഗ് ഗു​​രു എ​​ഡ്യൂ​​ക്കേ​​ഷ​​ണ​​ല്‍ ട്ര​​സ്റ്റ് ര​​ണ്ടാം സ്ഥാ​​ന​​വും 43 പോ​​യി​​ന്‍റോ​​ടെ തി​​രു​​വ​​ല്ല പു​​ഷ്പ​​ഗി​​രി ന​​ഴ്‌​​സിം​​ഗ് കോ​​ള​​ജ് മൂ​​ന്നാം സ്ഥാ​​ന​​വും ക​​ര​​സ്ഥ​​മാ​​ക്കി.

സെ​​ന്‍റ് തോ​​മ​​സ് ന​​ഴ്‌​​സിം​​ഗ് കോ​​ള​​ജി​​ലെ റോ​​സി കു​​ര്യ​​ന്‍ വ​​നി​​താ വി​​ഭാ​​ഗ​​ത്തി​​ലും തി​​രു​​വ​​ല്ല പു​​ഷ്പ​​ഗി​​രി ന​​ഴ്‌​​സിം​​ഗ് കോ​​ള​​ജി​​ലേ ബെ​​ന്‍ ബി​​ജു പു​​രു​​ഷ വി​​ഭാ​​ഗ​​ത്തി​​ലും വ്യ​​ക്തി​​ഗ​​ത ചാ​​മ്പ്യ​​ന്‍​മാ​​രാ​​യി.