പെ​രു​വ: ദീ​പി​ക വാ​ർ​ത്ത തു​ണ​യാ​യി. വെ​ള്ള​ക്ക​രം അ​ട​യ്ക്കാ​ത്തി​നെ തു​ട​ര്‍ന്ന് വി​ച്ഛേ​ദി​ച്ച ശു​ചി​മു​റി​യു​ടെ​യും മ​ത്സ്യ​മാ​ര്‍ക്ക​റ്റി​ലെ​യും വാ​ട്ട​ര്‍ ക​ണ​ക്‌ഷന്‍ പു​ന:​സ്ഥാ​പി​ച്ചു.

പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ടി.​കെ. വാ​സു​ദേ​വ​ന്‍ നാ​യ​ര്‍ വാ​ട്ട​ര്‍ അ​ഥോ​റി​റ്റി എ​ക്‌​സി​ക്യൂ​ട്ടി​വ് എ​ന്‍ജി​നീ​യ​റു​മാ​യി ന​ട​ത്തി​യ ച​ര്‍ച്ച​യി​ല്‍ കു​ടി​ശി​ക അ​ട​യ്ക്കു​ന്ന​ത് സം​ബ​ന്ധി​ച്ചു ധാ​ര​ണ​യാ​യ​തി​നെ തു​ട​ര്‍ന്നാ​ണ് ന​ട​പ​ടി.

മു​ള​ക്കു​ളം പ​ഞ്ചാ​യ​ത്തി​ലെ പെ​രു​വ ടാ​ക്സി സ്റ്റാ​ന്‍ഡി​ല്‍ പ്ര​വ​ര്‍ത്തി​ക്കു​ന്ന കം​ഫ​ര്‍ട്ട് സ്റ്റേ​ഷ​നി​ലേ​യും മ​ത്സ്യ മാ​ര്‍ക്ക​റ്റി​ലെ​യും വാ​ട്ട​ര്‍ ക​ണ​ക്‌​ഷ​ന്‍ അ​ധി​കൃ​ത​ര്‍ വിഛേ​ദി​ച്ച​ത് ദീ​പി​ക ഇ​ന്ന​ലെ റി​പ്പോ​ര്‍ട്ട് ചെ​യ്തി​രു​ന്നു. ഇ​തേ​തു​ട​ര്‍ന്നാ​ണ് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പ്ര​ശ്‌​ന​ത്തി​ല്‍ ഇ​ട​പെ​ട്ട് പ​രി​ഹാ​ര​മു​ണ്ടാ​ക്കി​യ​ത്.