കാ​ഞ്ഞി​ര​പ്പ​ള്ളി: ജി​ല്ലാ എം​പ്ലോ​യ്‌​മെ​ന്‍റ് എ​ക്സ്ചേ​ഞ്ചും എം​പ്ലോ​യ​ബി​ലി​റ്റി സെ​ന്‍റ​റും കാ​ഞ്ഞി​ര​പ്പ​ള്ളി സെ​ന്‍റ് ഡൊ​മി​നി​ക്സ് കോ​ള​ജി​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ കോ​ള​ജ് കാ​മ്പ​സി​ൽ ന​ട​ത്തി​യ നി​യു​ക്തി-2024 തൊ​ഴി​ൽ​മേ​ള​യി​ൽ 115 പേ​ർ​ക്ക് നി​യ​മ​നം ല​ഭി​ച്ചു. 367 പേ​ർ വി​വി​ധ ക​മ്പ​നി​ക​ളു​ടെ ചു​രു​ക്ക​പ്പ​ട്ടി​ക​യി​ൽ ഉ​ൾ​പ്പെ​ടു​ക​യും ചെ​യ്തി​ട്ടു​ണ്ട്.

കാ​ഞ്ഞി​ര​പ്പ​ള്ളി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​ജി​ത ര​തീ​ഷ് തൊ​ഴി​ൽ​മേ​ള ഉ​ദ്ഘാ​ട​നം ചെ​യ്തു. പാ​റ​ത്തോ​ട് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​കെ. ശ​ശി​കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കോ​ള​ജ് മാ​നേ​ജ​ർ ഫാ. ​വ​ർ​ഗീ​സ് പ​രി​ന്തി​രി​ക്ക​ൽ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.

ജി​ല്ലാ എം​പ്ലോ​യ്‌​മെ​ന്‍റ് ഓ​ഫീ​സ​ർ ഒ.​എ​സ്. ശ്രീ​കു​മാ​ർ, വാ​ർ​ഡ് മെം​ബ​ർ ഷാ​ലി​മ്മ ജ​യിം​സ്, പ്രി​ൻ​സി​പ്പ​ൽ ഡോ. ​സീ​മോ​ൻ തോ​മ​സ്, എ​ച്ച്ആ​ർ സെ​ൽ കോ-​ഓ​ർ​ഡി​നേ​റ്റ​ർ പ്ര​തീ​ഷ് ഏ​ബ്ര​ഹാം, കാ​ഞ്ഞി​ര​പ്പ​ള്ളി എം​പ്ലോ​യ്മെ​ന്‍റ് ഓ​ഫീ​സ​ർ എ​സ്. സൈ​മ​ൺ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

പാ​രാ​മെ​ഡി​ക്ക​ൽ, ഓ​ട്ടോ​മൊ​ബൈ​ൽ, ഫി​നാ​ൻ​സ്, മാ​ർ​ക്ക​റ്റിം​ഗ് തു​ട​ങ്ങി വി​വി​ധ മേ​ഖ​ല​ക​ളി​ൽ​നി​ന്നു​ള്ള 25 പ്ര​മു​ഖ ക​മ്പ​നി​ക​ൾ മേ​ള​യി​ൽ പ​ങ്കെ​ടു​ത്തു. എ​സ്എ​സ്എ​ൽ​സി, പ്ല​സ് ടു, ​ബി​രു​ദം, ബി​രു​ദാ​ന​ന്ത​ര ബി​രു​ദം, ഐ​ടി​ഐ, ഡി​പ്ലോ​മ, ബി ​ടെ​ക്, ജ​ന​റ​ൽ ന​ഴ്സിം​ഗ്, പാ​രാ​മെ​ഡി​ക്ക​ൽ, എം​ബി​എ, എം​സി​എ യോ​ഗ്യ​ത​യു​ള്ള​വ​ർ​ക്കാ​യി 1500ല​ധി​കം ഒ​ഴി​വു​ക​ളി​ലേ​ക്ക് തൊ​ഴി​ൽ​മേ​ള അ​വ​സ​മൊ​രു​ക്കി.