ബ്ര​ഹ്‌​മ​മം​ഗ​ലം: സൈ​നി​ക മേ​ധാ​വി​ക​ളു​ടെ ദേ​ശീ​യ​ത​ല ച​ര്‍ച്ച​യി​ല്‍ പ​ങ്കെ​ടു​ത്ത് ഇ​ഷാ​ന്‍ മേ​ച്ചേ​രി. കേ​ന്ദ്ര വി​ദ്യാ​ഭ്യാ​സ മ​ന്ത്രാ​ല​യ​വും കേ​ന്ദ്ര​പ്ര​തി​രോ​ധ മ​ന്ത്രാ​ല​യ​വും സം​യു​ക്ത​മാ​യി ന​ട​ത്തി​യ സൈ​നി​ക മേ​ധാ​വി​ക​ളു​ടെ ദേ​ശീ​യ​ത​ല ച​ര്‍ച്ച​യി​ല്‍ ദേ​ശീ​യോ​ദ്ഗ്ര​ഥ​നം എ​ന്ന വി​ഷ​യ​ത്തി​ല്‍ പാ​ന​ല്‍ അം​ഗ​മാ​യി പ​ങ്കെ​ടു​ത്ത​ത് ബ്ര​ഹ്‌​മ​മം​ഗ​ലം എ​ച്ച്എ​സ്എ​സ് ആ​ന്‍ഡ് വി​എ​ച്ച്എ​സ് സ്‌​കൂ​ളി​ലെ അ​ഞ്ചാം ക്ലാ​സ് വി​ദ്യാ​ര്‍ഥി ഇ​ഷാ​ന്‍ മേ​ച്ചേ​രി​യാ​ണ്.

ച​ര്‍ച്ച​യി​ല്‍ പ​ങ്കെ​ടു​ത്ത ഏ​റ്റ​വും പ്രാ​യം കു​റ​ഞ്ഞ​യാ​ളാ​ണ് ഇ​ഷാ​ന്‍. കേ​ര​ള​ത്തി​ല്‍ നി​ന്നും ഒ​രു വി​ദ്യാ​ര്‍ഥി​ക്ക് മാ​ത്ര​മാ​ണ് അ​വ​സ​രം ല​ഭി​ച്ച​ത്. ദേ​ശീ​യ ത​ല​ത്തി​ല്‍ കേ​ന്ദ്ര വി​ദ്യാ​ഭ്യാ​സ മ​ന്ത്രാ​ല​യം തെ​ര​ഞ്ഞെ​ടു​ത്ത ഇ​രു​പ​ത്തി​യ​ഞ്ച് കു​ട്ടി​ക​ള്‍ക്കാ​ണ് ച​ര്‍ച്ച​യി​ല്‍ പ​ങ്കെ​ടു​ക്കാ​ന്‍ അ​വ​സ​രം ല​ഭി​ച്ച​ത്.

സ്‌​കൂ​ള്‍ ത​ല​ത്തി​ല്‍ നി​ന്നും മി​ക​ച്ച ര​ച​ന, ചി​ത്രം, ചോ​ദ്യം എ​ന്നി​ങ്ങ​നെ​യു​ള്ള കാ​ര്യ​ങ്ങ​ളി​ല്‍ നി​ന്ന് കേ​ന്ദ്ര വി​ദ്യാ​ഭ്യാ​സ മ​ന്ത്രാ​ല​യം തെ​ര​ഞ്ഞെ​ടു​ത്ത​താ​ണ് ഇ​ത്ത​ര​ത്തി​ല്‍ ഒ​ര​വ​സ​ര​ത്തി​ന് ഇ​ഷാ​ന്‍ അ​ര്‍ഹ​നാ​യ​ത്. ചെ​മ്പ് പ​ഞ്ചാ​യ​ത്തം​ഗം റെ​ജി ജോ​ണ്‍ മേ​ച്ചേ​രി​യു​ടെ​യും ബ്ര​ഹ്‌​മ​മം​ഗ​ലം സ്വ​ദേ​ശി​യാ​യ സ​മ​ഗ്ര​ശി​ക്ഷ കോ​ട്ട​യം ജി​ല്ലാ പ്രോ​ഗ്രാം ഓ​ഫീ​സ​ര്‍ ധ​ന്യ പി.​വാ​സു​വി​ന്‍റെ​യും മ​ക​നാ​ണ്.