പെ​രു​വ​ന്താ​നം: യു​വ​ജ​ന​ങ്ങ​ൾ സൂ​പ്പ​ർ ഹീ​റോ​സ് ആ​ക​ണ​മെ​ന്നും പ്ര​തി​സ​ന്ധി​ക​ളി​ല്‍ പ​ക​ച്ചു​നി​ൽ​ക്കാ​തെ ദു​ര​ന്ത​മു​ഖ​ത്ത് സ​ഹ​ജീ​വി​ക​ളു​ടെ ര​ക്ഷ​ക​രാ​യി മാ​റ​ണ​മെ​ന്നും ഇ​ടു​ക്കി ജി​ല്ലാ ക​ള​ക്ട​ർ വി. ​വി​ഗ്‌​നേ​ശ്വ​രി.

പെ​രു​വ​ന്താ​നം സെ​ന്‍റ് ആ​ന്‍റ​ണീ​സ് കോ​ള​ജും മു​രി​ക്കും​വ​യ​ല്‍ ഗ​വ. വൊ​ക്കേ​ഷ​ണ​ല്‍ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളും മു​ണ്ട​ക്ക​യം സെ​ന്‍റ് ജോ​സ​ഫ് സെ​ൻ​ട്ര​ൽ സ്കൂ​ളും സം​യു​ക്ത​മാ​യി സം​ഘ​ടി​പ്പി​ച്ച ദ്വി​ദി​ന റെ​സി​ഡ​ന്‍​ഷ്യ​ല്‍ പ​രി​ശീ​ല​ന പ​രി​പാ​ടി ഓ​ൺ​ലൈ​നാ​യി ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു ക​ള​ക്ട​ർ.

തു​ട​ർ​ന്നു ന​ട​ന്ന സ​മ്മേ​ള​നം കെ.​ജെ. തോ​മ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ഡി​സാ​സ്റ്റ​ർ മാ​നേ​ജ്മെ​ന്‍റ് പ​രി​ശീ​ല​ന പ​രി​പാ​ടി കേ​ര​ള പോ​ലീ​സ് അ​ഞ്ചാം ബ​റ്റാ​ലി​യ​ന്‍ ക​മാ​ന്‍​ഡ​ന്‍റ് വി.​ഡി. വി​ജ​യ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. കോ​ള​ജ് ചെ​യ​ർ​മാ​ൻ ബെ​ന്നി തോ​മ​സ് ആ​മു​ഖ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. പ്രി​ൻ​സി​പ്പ​ൽ ഡോ. ​ആ​ന്‍റ​ണി ജോ​സ​ഫ്‌ ക​ല്ല​മ്പ​ള്ളി,

മു​രി​ക്കും​വ​യ​ൽ വി​എ​ച്ച്എ​സ്എ​സ് പ്രി​ൻ​സി​പ്പ​ല്‍ പി.​എ​സ്. സു​രേ​ഷ് ഗോ​പാ​ല്‍, എ​സ്പി​സി കോ​ട്ട​യം അ​സി​സ്റ്റ​ന്‍റ് നോ​ഡ​ൽ ഓ​ഫീ​സ​ർ ഡി. ​ജ​യ​കു​മാ​ർ, മു​ണ്ട​ക്ക​യം സെ​ന്‍റ് ജോ​സ​ഫ് സെ​ൻ​ട്ര​ൽ സ്കൂ​ൾ മാ​നേ​ജ​ര്‍ ഫാ. ​മ​ത്താ​യി മ​ണ്ണൂ​ർ​വ​ട​ക്കേ​തി​ൽ, സെ​ക്ര​ട്ട​റി ടി​ജോ​മോ​ന്‍ ജേ​ക്ക​ബ്‌, മു​ണ്ട​ക്ക​യം സ​ഹ​ക​ര​ണ​ബാ​ങ്ക് പ്ര​സി​ഡ​ന്‍റ് റോ​യി ക​പ്പ​ലു​മാ​ക്ക​ല്‍ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.