ക​ടു​ത്തു​രു​ത്തി: കാ​പ്പ ചു​മ​ത്തി യു​വാ​വി​നെ ജി​ല്ല​യി​ല്‍ നി​ന്നും പു​റ​ത്താ​ക്കി. ആ​യാം​കു​ടി മേ​ലേ​ട​ത്ത് കു​ഴു​പ്പി​ല്‍ അ​നു​രാ​ഗിനെ (മ​ണി​ക്കു​ട്ട​ന്‍- 27)ആ​ണ് കാ​പ്പ നി​യ​മ​പ്ര​കാ​രം കോ​ട്ട​യം ജി​ല്ല​യി​ല്‍നി​ന്ന് ആ​റ് മാ​സ​ത്തേ​ക്ക് നാ​ട് ക​ട​ത്തി ഉ​ത്ത​ര​വാ​യ​ത്.

ജി​ല്ലാ പോ​ലീ​സ് ചീ​ഫ് ഷാ​ഹു​ല്‍ ഹ​മീ​ദി​ന്‍റെ റി​പ്പോ​ര്‍ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ന​ട​പ​ടി. ഇ​യാ​ള്‍ക്കെ​തി​രെ ക​ടു​ത്തു​രു​ത്തി സ്റ്റേ​ഷ​നി​ല്‍ അ​ടി​പി​ടി, കൊ​ല​പാ​ത​ക​ശ്ര​മം, ക​വ​ര്‍ച്ച, സ്ത്രീ​ക​ളോ​ട് അ​പ​മ​ര്യാ​ദ​യാ​യി പെ​രു​മാ​റ​ല്‍ തു​ട​ങ്ങി​യ ക്രി​മി​ന​ല്‍ കേ​സു​ക​ള്‍ നി​ല​വി​ലു​ണ്ട്.