കോ​​ട്ട​​യം: ആ​​രോ​​രു​​മി​​ല്ലാ​​തെ ആ​​ശു​​പ​​ത്രി വ​​രാ​​ന്ത​​ക​​ളി​​ലും തെ​​രു​​വോ​​ര​​ങ്ങ​​ളി​​ലും അ​​ല​​യു​​ന്ന​​വ​​രു​​ടെ എ​​ണ്ണം വ​​ർ​​ധി​​ച്ചു​​വ​​രു​​ന്ന​​താ​​യി ന​​വ​​ജീ​​വ​​ന്‍ ട്ര​​സ്റ്റി പി.​​യു. തോ​​മ​​സ്. വി​​വി​​ധ ജി​​ല്ല​​ക​​ളി​​ല്‍​നി​​ന്നും സം​​സ്ഥാ​​ന​​ങ്ങ​​ളി​​ല്‍​നി​​ന്നും പോ​​ലീ​​സും മ​​റ്റ് സ​​ന്ന​​ദ്ധ​​പ്ര​​വ​​ര്‍​ത്ത​​ക​​രും മെ​​ഡി​​ക്ക​​ല്‍ കോ​​ള​​ജി​​ല്‍ എ​​ത്തി​​ക്കു​​ന്ന അ​​നാ​​ഥ​​ര്‍​ക്ക് ആ​​ശു​​പ​​ത്രി അ​​ധി​​കൃ​​ത​​രോ​​ടൊ​​പ്പം ചേ​​ര്‍​ന്ന് ന​​വ​​ജീ​​വ​​ന്‍ സ​​ഹാ​​യ​​ങ്ങ​​ള്‍ ന​​ല്‍​കു​​ന്നു​​ണ്ട്.

വി​​വി​​ധ വാ​​ര്‍​ഡു​​ക​​ളി​​ലും ആ​​ശു​​പ​​ത്രി പ​​രി​​സ​​ര​​ങ്ങ​​ളി​​ലു​​മാ​​യി ക​​ഴി​​യു​​ന്ന​​ര്‍​ക്ക് ഭ​​ക്ഷ​​ണ​​വും പ​​രി​​ച​​ര​​ണ​​വും ന​​ല്‍​കു​​ന്ന​​തി​​ല്‍ ന​​വ​​ജീ​​വ​​ന്‍ പ്ര​​ത്യേ​​ക ശ്ര​​ദ്ധ പു​​ല​​ര്‍​ത്താ​​റു​​ണ്ട്.

ചി​​കി​​ത്സ​​യ്ക്കു​​ശേ​​ഷം നി​​യ​​മ​​പ​​ര​​മാ​​യ കാ​​ര​​ണ​​ത്താ​​ല്‍ പ​​ല​​രെ​​യും ഏ​​റ്റെ​​ടു​​ക്കാ​​ന്‍ ന​​വ​​ജീ​​വ​​നു സാ​​ധി​​ക്കു​​ന്നി​​ല്ല. പോ​​ലീ​​സും നാ​​ട്ടു​​കാ​​രും സ​​ന്ന​​ദ്ധ​​പ്ര​​വ​​ര്‍​ത്ത​​ക​​രും ചേ​​ര്‍​ന്ന് എ​​ത്തി​​ച്ച 165ല്‍​പ​​രം രോ​​ഗി​​ക​​ളെ നി​​യ​​മ​​ത്തി​​ന്‍റെ നൂ​​ലാ​​മാ​​ല​​ക​​ള്‍ കാ​​ര​​ണം ഏ​​റ്റെ​​ടു​​ക്കാ​​ന്‍ സാ​​ധി​​ക്കു​​ന്നി​​ല്ല.

ഇ​​വ​​രെ ഏ​​റ്റെ​​ടു​​ക്കേ​​ണ്ട​​ത് അ​​നി​​വാ​​ര്യ​​മാ​​ണെ​​ന്നും ഇ​​തി​​നാ​​വ​​ശ്യ​​മാ​​യ സ​​ഹാ​​യ​​ങ്ങ​​ള്‍ അ​​ധി​​കൃ​​ത​​രു​​ടെ ഭാ​​ഗ​​ത്തു​​നി​​ന്നു​​മു​​ണ്ടാ​​ക​​ണ​​മെ​​ന്ന് ന​​വ​​ജീ​​വ​​ന്‍ ട്ര​​സ്റ്റി പി.​​യു. തോ​​മ​​സ് പ​​റ​​യു​​ന്നു.