പാ​ലാ: പാ​ലാ സെ​ന്‍റ് തോ​മ​സ് കോ​ള​ജ് ഓ​ട്ടോ​ണ​മ​സി​ന്‍റെ പ്ലാ​റ്റി​നം ജൂ​ബി​ലി ആ​ഘോ​ഷ​ത്തോ​ട​നു​ബ​ന്ധി​ച്ചു​ള്ള ഫ്ളാ​ഗ്ഷി​പ് പ്രോ​ഗ്രാ​മു​ക​ളി​ലൊ​ന്നാ​യ നേ​ച്ച​ര്‍​ഫി​റ്റ് കേ​ര​ള സൈ​ക്കി​ള്‍ പ്ര​യാ​ണ​ത്തി​നു​ള്ള പ​രി​ശീ​ല​ന​പ​രി​പാ​ടി​ക​ള്‍ കോ​ള​ജ് പ്രി​ന്‍​സി​പ്പ​ല്‍ ഡോ. ​സി​ബി ജ​യിം​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ആ​രം​ഭി​ച്ചു. ഡി​സം​ബ​ര്‍ ആ​ദ്യ​വാ​രം പ്ര​യാ​ണം ആ​രം​ഭി​ക്കും. 30 വി​ദ്യാ​ര്‍​ഥി​ക​ള്‍ ഇ​പ്പോ​ള്‍ പ​രി​ശീ​ല​നം ന​ട​ത്തു​ന്നു​ണ്ട്.

ശാ​രീ​രി​ക-​മാ​ന​സി​ക ആ​രോ​ഗ്യ​മു​ള്ള ത​ല​മു​റ​യെ വാ​ര്‍​ത്തെ​ടു​ക്കേ​ണ്ട​തി​ന്‍റെ ആ​വ​ശ്യ​ക​ത വി​ളി​ച്ച​റി​യി​ക്കു​ന്ന​തോ​ടൊ​പ്പം പ്ര​കൃ​തി സൗ​ഹൃ​ദ ഗ​താ​ഗ​ത മാ​ര്‍​ഗ​മെ​ന്ന നി​ല​യി​ല്‍ സൈ​ക്ലിം​ഗി​നെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ക എ​ന്ന​തും ഈ ​ഉ​ദ്യ​മ​ത്തി​ന്‍റെ ഉ​ദ്ദേ​ശ്യ​ല​ക്ഷ്യ​ങ്ങ​ളാ​ണ്. കേ​ര​ള​ത്തി​ലെ 14 ജി​ല്ല​ക​ളി​ലൂ​ടെ​യുംഅ​ധ്യാ​പ​ക​രു​ടെ​യും വി​ദ്യാ​ര്‍​ഥി​ക​ളു​ടെ​യും നേ​തൃ​ത്വ​ത്തി​ലു​ള്ള ഈ ​സൈ​ക്കി​ള്‍ റാലി ക​ട​ന്നു​പോ​കും.

സൈ​ക്കി​ള്‍ റാ​ലി​യി​ല്‍ പ​ങ്കെ​ടു​ക്കു​ന്ന അ​ധ്യാ​പ​ക​ര്‍​ക്കും വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കും പ​രി​ശീ​ല​ന​ത്തി​നു​ള്ള ജേ​ഴ്സി കോ​ള​ജ് ബ​ര്‍​സാ​ര്‍ ഫാ.​ മാ​ത്യു ആ​ല​പ്പാ​ട്ടു​മേ​ട​യി​ല്‍ വി​ത​ര​ണം ചെ​യ്തു. വൈ​സ് പ്രി​ന്‍​സി​പ്പ​ല്‍ ഡോ. ​സാ​ല്‍​വി​ന്‍ കെ. ​തോ​മ​സ്, ജൂ​ബി​ലി ക​മ്മി​റ്റി സെ​ക്ര​ട്ട​റി ആ​ശി​ഷ് ജോ​സ​ഫ്, വി​വി​ധ ഡി​പ്പാ​ര്‍​ട്ടു​മെ​ന്‍റു​ക​ളി​ലെ അ​ധ്യാ​പ​ക​ര്‍ എ​ന്നി​വ​ര്‍ വി​ദ്യാ​ര്‍​ഥി​ക​ളോ​ടൊ​പ്പം സൈ​ക്കി​ള്‍​പ്ര​യാ​ണ പ​രി​ശീ​ല​ന​ത്തി​ല്‍ പ​ങ്കെ​ടു​ത്തു.