വെച്ചൂച്ചിറ നവോദയ വിദ്യാലയത്തിൽ ത്രിദിന ശാസ്ത്രസംഗമത്തിനു തുടക്കം
1464269
Sunday, October 27, 2024 5:19 AM IST
വെച്ചൂച്ചിറ: പിഎംശ്രീ ജവഹർ നവോദയ വിദ്യാലയത്തിൽ മൂന്നു ദിവസത്തെ ശാസ്ത്രസംഗമത്തിനു തുടക്കമായി. ശാസ്ത്ര, നിർമിതബുദ്ധി വിദഗ്ധനും കോഴഞ്ചേരി സെന്റ് തോമസ് കോളജിലെ മുൻ പ്രഫസറുമായ ഡോ. സജിത് നൈനാൻ ഫിലിപ്പ് ഉദ്ഘാടനം ചെയ്തു.
ഐറിസ് 4ഡി ബയോ സയൻസസ് വിഭാഗം ഡയറക്ടർ പ്രഫ. ഗീതാ പോൾ, കോട്ടയം ഗലീലിയോ സയൻസ് സെന്റർ ബ്രേക്ക് ത്രൂ സയൻസ് സൊസൈറ്റി സെക്രട്ടറി പി.എൻ. തങ്കച്ചൻ, നവോദയ സ്കൂൾ പ്രിൻസിപ്പൽ വി. സുധീർ, വൈസ് പ്രിൻസിപ്പൽ റോസ്മോൾ, അധ്യാപികമാരായ തങ്കമണി സ്മിത എന്നിവർ പ്രസംഗിച്ചു.
ശാസ്ത്ര സംഗമത്തിന്റെ ഭാഗമായി ആർട്ടിഫിഷൽ ഇന്റലിജൻസ്, സ്പേസ് സയൻസ്, റോബോട്ടിക്സ് തുടങ്ങിയ വിഷയങ്ങളിലെ ശില്പശാലകളും സംഘടിപ്പിക്കും.
ജില്ലയിലെ ആറ് വിദ്യാലയങ്ങളിൽനിന്നു തെരഞ്ഞെടുക്കപ്പെട്ട പ്രതിഭകളെ പരിശീലിപ്പിക്കാൻ ഒട്ടനവധി ശാസ്ത്രജ്ഞരും വിദഗ്ധരും സംഗമത്തിൽ പങ്കെടുക്കുന്നുണ്ട്. പെൺകുട്ടികൾക്ക് ശാസ്ത്ര, സാങ്കേതിക, ഗണിത, എൻജിനിയറിംഗ് മേഖലകളിൽ നൈപുണ്യം വർധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ നടപ്പിലാക്കിയ വിജ്ഞാൻജ്യോതി പദ്ധതിയുടെ ഭാഗമായാണ് ഈ പരിശീലനം. ശാസ്ത്രസംഗമം ഇന്നു സമാപിക്കും.