കോ​ട്ട​യം: പ​ട്ടി​ക​ജാ​തി-​പ​ട്ടി​ക വ​ര്‍ഗ വി​ഭാ​ഗ​ങ്ങ​ള്‍ക്ക് സം​വ​ര​ണ​ത്തി​ല്‍ വ​രു​മാ​ന പ​രി​ധി​യും ഉ​പ​സം​വ​ര​ണ​വും ന​ട​പ്പി​ലാ​ക്കാ​ന്‍ പാ​ടി​ല്ലെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടു അ​ന്പ​ത് ദ​ളി​ത് സ​മു​ദാ​യ സം​ഘ​ട​ന​ക​ള്‍ ചേ​ര്‍ന്ന് രൂ​പീ​ക​രി​ച്ച സം​വ​ര​ണ സം​ര​ക്ഷ​ണ സ​മി​തി സം​സ്ഥാ​ന ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ന​വം​ബ​ര്‍ മൂ​ന്നി​ന് തൃ​ശൂ​ര്‍ തേ​ക്കി​ന്‍കാ​ട് മൈ​താ​ന​ത്ത് സാ​മൂ​ഹ്യ നീ​തി സം​ഗ​മ​വും, സം​വ​ര​ണ സം​ര​ക്ഷ​ണ റാ​ലി​യും സം​ഘ​ടി​പ്പി​ക്കും.

സു​പ്രീം കോ​ട​തി വി​ധി​ക്കെ​തി​രെ റി​വ്യു പെ​റ്റീ​ഷ​ന​ട​ക്ക​മു​ള്ള നി​യ​മ​പോ​രാ​ട്ട​വും, സം​സ്ഥാ​ന വ്യാ​പ​ക​മാ​യി ജ​ന​കീ​യ പ്ര​ക്ഷോ​ഭ​ങ്ങ​ളും സം​ഘ​ടി​പ്പി​ക്കു​ന്ന​തി​നു മു​ന്നോ​ടി​യാ​യാ​ണ് സാ​മൂ​ഹ്യ നീ​തി സം​ഗ​മം. ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നി​നു ന​ട​ക്കു​ന്ന സ​മ​ര​പ്ര​ഖ്യാ​പ​ന സ​മ്മേ​ള​നം കെ​പി​എം​എ​സ് ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി കെ.​എ. ത​ങ്ക​പ്പ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്യും.

സം​വ​ര​ണ സം​ര​ക്ഷ​ണ സ​മി​തി വൈ​സ് ചെ​യ​ര്‍മാ​നും കേ​ര​ള വേ​ല​ന്‍ ഏ​കോ​പ​ന സ​മി​തി സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റു​മാ​യ രാ​ജീ​വ് നെ​ല്ലി​ക്കു​ന്നേ​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. സം​വ​ര​ണ സം​ര​ക്ഷ​ണ സ​മി​തി​യു​ടെ ചെ​യ​ര്‍മാ​ന്‍ സ​ണ്ണി എം. ​ക​പി​ക്കാ​ട് സ​മ​ര​പ്ര​ഖ്യാ​പ​ന​വും ന​ട​ത്തും.

നാ​ഷ​ണ​ല്‍ ലോ ​അ​ക്കാ​ദ​മി​യു​ടെ മു​ന്‍ ഡ​യ​റ​ക്ട​ര്‍ ഡോ. ​മോ​ഹ​ന്‍ ഗോ​പാ​ല്‍ മു​ഖ്യാ​ഥി​തി​യാ​യി പ​ങ്കെ​ടു​ക്കും. സം​വ​ര​ണ സം​ര​ക്ഷ​ണ സ​മി​തി ജ​ന​റ​ല്‍ ക​ണ്‍വീ​ന​ര്‍ ടി.​ആ​ര്‍. ഇ​ന്ദ്ര​ജി​ത്, ര​ക്ഷാ​ധി​കാ​രി കെ.​എ. ത​ങ്ക​പ്പ​ന്‍, ട്ര​ഷ​റ​ര്‍ കെ. ​വ​ത്സ​കു​മാ​രി, വി.​കെ. വി​മ​ല​ന്‍, കെ. ​ദേ​വ​കു​മാ​ര്‍, ക​ണ്‍വീ​ന​ര്‍ ബി​ജോ​യ് ഡേ​വി​ഡ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ക്കും.