വൈ​ക്കം: ​ഗ്രാ​​മീ​​ണ മേ​​ഖ​​ല​​യി​​ലെ ജ​​ന​​ങ്ങ​​ൾ​ക്ക് കു​​റ​​ഞ്ഞ ചെ​​ല​​വി​​ൽ യാ​ത്ര​ചെ​യ്യു​ന്ന​തി​ന് വൈ​​ക്കം ബ്ലോ​​ക്ക് പ​​ഞ്ചാ​​യ​​ത്തും കെ​​എ​​സ്ആ​​ർ​ടി​സി​​യും സം​​യു​​ക്ത​​മാ​​യി ആ​​രം​​ഭി​​ക്കു​​ന്ന ഗ്രാ​​മ​​വ​​ണ്ടി സ​​ർ​​വീ​​സ് വൈ​​ത്ത​​ഷ്ട​​മി ഉ​​ത്സ​​വ​​കാ​​ല​​ത്ത് സ​​ർ​​വീ​​സ് ന​​ട​​ത്തി​​യേ​​ക്കും. രാ​​വി​​ലെ വൈ​​ക്കം കെ​​എ​​സ്ആ​​ർ​​ടി​​സി ബ​​സ് സ്റ്റേ​​ഷ​​നി​​ൽ​നി​​ന്നു സ​​ർ​​വീ​​സ് ആ​​രം​​ഭി​​ച്ച് ബ്ലോ​​ക്ക് പ​​ഞ്ചാ​​യ​​ത്ത് നി​​ർ​​ദേ​​ശി​​ക്കു​​ന്ന റൂ​​ട്ടി​​ലൂ​​ടെ സ​​ഞ്ച​​രി​​ച്ച് രാ​​ത്രി സ​​ർ​​വീ​​സ് അ​​വ​​സാ​​നി​​പ്പി​​ക്കും.

വൈ​​ക്ക​​ത്തെ ത​​ല​​യാ​​ഴം, വെ​​ച്ചൂ​​ർ, ടി​​വി പു​​രം തു​​ട​​ങ്ങി​​യ പ​​ഞ്ചാ​​യ​​ത്തു​​ക​​ളി​​ലെ ഉ​​ൾ​​പ്ര​​ദേ​​ശ​​ങ്ങ​​ളി​​ലെ ജ​​ന​​ങ്ങ​​ൾ​​ക്ക് കു​​റ​​ഞ്ഞ​ചെ​​ല​​വി​​ൽ പ്ര​​ധാ​​ന റോ​​ഡി​​ലെ​​ത്തി വി​​വി​​ധ സ്ഥ​​ല​​ങ്ങ​​ളി​​ലേ​​യ്ക്ക് യാ​​ത്ര ചെ​​യ്യു​​ന്ന​​തി​​ന് സ​​ഹാ​​യി​​ക്കു​​ന്ന​​തി​​ന് ഗ്രാ​​മ​​വ​​ണ്ടി സ​​ർ​​വീ​​സ് ഉ​​പ​​കാ​​ര​​പ്പെ​​ടു​​മെ​​ന്ന് ബ്ലോ​​ക്ക് പ​​ഞ്ചാ​​യ​​ത്ത് പ്ര​​സി​​ഡ​​ന്‍റ് കെ.​​കെ. ര​​ഞ്ജി​​ത്ത്, ബ്ലോ​​ക്ക് പ​​ഞ്ചാ​​യ​​ത്ത് സെ​​ക്ര​​ട്ട​​റി അ​​ജി​​ത്ത് എ​​ന്നി​​വ​​ർ പ​​റ​​ഞ്ഞു.

ശ​​നി, ഞാ​​യ​​ർ ഒ​​ഴി​​ച്ച് ആ​​ഴ്ച​​യി​​ൽ അ​​ഞ്ചു ദി​​വ​​സ​​മാ​​ണ് സാ​​ധാ​​ര​​ണ ഗ്രാ​​മ​​വ​​ണ്ടി സ​​ർ​​വീ​​സ് ന​​ട​​ത്തു​​ന്ന​​ത്. അ​​വ​​ധി ദി​​വ​​സ​​ങ്ങ​​ളി​​ൽ യാ​​ത്ര​​ക്കാ​​ർ കു​​റ​​വാ​​യ​​തി​​നാ​​ൽ സ​​ർ​​വീ​​സ് ന​​ഷ്ട​​മാ​​കു​​ന്ന​​ത് ക​​ണ​​ക്കി​​ലെ​​ടു​​ത്താ​​ണ് സ​​ർ​​വീ​​സ് അ​​ഞ്ചു ദി​​വ​​സ​​മാ​​യി ചു​​രു​​ക്കു​​ന്ന​​ത്. ബ്ലോ​​ക്ക് പ​​ഞ്ചാ​​യ​​ത്ത് ആ​​വ​​ശ്യ​​പ്പെ​​ട്ടാ​​ൽ ഏ​​ഴു ദി​​വ​​സ​​വും സ​​ർ​​വീ​​സ് ന​​ട​​ത്തും. ഒ​​രു ദി​​വ​​സം 150 കി​​ലോ​​മീ​​റ്റ​​ർ ദൂ​​ര​​മാ​​ണ് സ​​ർ​​വീ​​സ് ന​​ട​​ത്തു​​ന്ന​​ത്. ഇ​​തി​​ന് ഇ​​ന്ധ​​ന​​ചെ​​ല​​വാ​​യി 4000 രൂ​​പ ചെ​​ല​​വു​​വ​​രും.

വൈ​​ക്ക​​ത്തെ ഉ​​ൾ​​പ്ര​​ദേ​​ശ​​ങ്ങ​​ളി​​ൽ യാ​​ത്രാ​​ക്ലേ​​ശം രൂ​​ക്ഷ​​മാ​​യ​​തി​​നാ​​ൽ സ​​ർ​​വീ​​സ് ലാ​​ഭ​​ക​​ര​​മാ​​കു​​മെ​​ന്നാ​​ണ് പ്ര​​തീ​​ക്ഷ. നി​​ല​​വി​​ൽ വൈ​​ക്ക​​ത്തു​നി​​ന്ന് ത​​ല​​യോ​​ല​പ്പ​​റ​​മ്പ് കോ​​രി​​ക്ക​​ൽ, പ​​ഴ​​മ്പെ​​ട്ടി, എ​​ഴു​​മാം​​തു​​രു​​ത്ത് മേ​​ഖ​​ല​​യു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട് ന​​ട​​ന്നു​വ​​രു​​ന്ന സ​​ർ​​വീ​​സ് ലാ​​ഭ​​ക​​ര​​മാ​​യി തു​​ട​​രു​​ന്ന​​തും പ്ര​​തീ​​ക്ഷ വ​​ർ​​ധി​​പ്പി​​ക്കു​​ന്നു. വൈ​​ക്കം ബ്ലോ​​ക്ക് പ​​ഞ്ചാ​​യ​​ത്ത് സെ​​ക്ര​​ട്ട​​റി​​യും കെ​​എ​​സ്ആ​​ർ​​ടി​​സി എം​​ഡി​​യു​​മാ​​യി സ​​ർ​​വീ​​സ് ആ​​രം​​ഭി​​ക്കാ​​നു​​ള്ള ധാ​​ര​​ണാ​​പ​​ത്രം ഒ​​പ്പു​​വ​​യ്ക്കാ​​നു​​ള്ള ന​​ട​​പ​​ടി​​ക്ര​​മ​​ങ്ങ​​ൾ പു​​രോ​​ഗ​​മി​​ക്കു​​ക​​യാ​​ണ്.