സ്‌​​കൂ​​ള്‍ ത​​ല​​ത്തി​​ല്‍ പൂ​​ഞ്ഞാ​​ര്‍ എ​​സ്എം​​വി

പാ​​ലാ: സെ​​ന്‍റ് തോ​​മ​​സി​​ന്‍റെ ചി​​റ​​കി​​ലേ​​റി പാ​​ലാ ഉ​​പ​​ജി​​ല്ല റ​​വ​​ന്യു ജി​​ല്ല സ്‌​​കൂ​​ള്‍ കാ​​യി​​ക​​മേ​​ള​​യി​​ല്‍ ഓ​​വ​​റോ​​ള്‍ കി​​രീ​​ടം നേ​​ടി. 27 സ്വ​​ര്‍​ണം,26 വെ​​ള്ളി, 14 വെ​​ങ്ക​​ലം എ​​ന്നി​​ങ്ങ​​നെ 259 പോ​​യി​​ന്‍റ് നേ​​ടി​​യാ​​ണ് പാ​​ലാ വി​​ദ്യാ​​ഭ്യാ​​സ ഉ​​പ​​ജി​​ല്ല ചാ​​മ്പ്യ​​ന്മാ​​രാ​​യ​​ത്. 21 വ​​ര്‍​ഷ​​ത്തി​​ന് ശേ​​ഷം കി​​രീ​​ടം ചൂ​​ടാ​​ന്‍ പാ​​ലാ​​യെ തു​​ണ​​ച്ച​​ത് പാ​​ലാ സെ​​ന്‍റ് തോ​​മ​​സി​​ലെ കാ​​യി​​ക​​പ്ര​​തി​​ഭ​​ക​​ള്‍. 253.5 പോ​​യി​​ന്‍റു​​മാ​​യി ഈ​​രാ​​റ്റു​​പേ​​ട്ട ഉ​​പ​​ജി​​ല്ല​​യാ​​ണ് റ​​ണ്ണ​​റ​​പ്പ്. 146 പോ​​യി​​ന്‍റു​​മാ​​യി കാ​​ഞ്ഞി​​ര​​പ്പ​​ള്ളി ഉ​​പ​​ജി​​ല്ല​​യാ​​ണ് മൂ​​ന്നാ​​മ​​ത്.

പാ​​ലാ സ​​ബ്ജി​​ല്ല നേ​​ടി​​യ 259 പോ​​യി​​ന്‍റി​​ല്‍ 14 സ്വ​​ര്‍​ണ​​വും 13 വെ​​ള്ളി​​യും 7 വെ​​ങ്ക​​ല​​വും ഉ​​ള്‍​പ്പെ​​ടെ 116 പോ​​യി​​ന്‍റ് സെ​​ന്‍റ് തോ​​മ​​സ് സ്‌​​കൂ​​ളി​​ന്‍റെ നേ​​ട്ട​​മാ​​ണ്. സ്‌​​കൂ​​ളു​​ക​​ളു​​ടെ ഓ​​വ​​റോ​​ള്‍ പോ​​യി​​ന്‍റ് നി​​ല​​യി​​ല്‍ ഫ​​സ്റ്റ് റ​​ണ്ണ​​ര്‍ അ​​പ്പും സെ​​ന്‍റ് തോ​​മ​​സാ​​ണ്. സ്‌​​പോ​​ര്‍​ട്സ് സ്‌​​കൂ​​ളു​​ക​​ള്‍​ക്ക് മാ​​ത്രം സ്വന്തമാക്കാ​​ന്‍ ക​​ഴി​​യു​​ന്ന സ്വ​​പ്ന​​നേ​​ട്ട​​മാ​​ണ് സെ​​ന്‍റ് തോ​​മ​​സ് സ്വ​​ന്ത​​മാ​​ക്കി​​യ​​ത്.

സ്‌​​കൂ​​ളി​​ലെ കാ​​യി​​കാ​​ധ്യാ​​പ​​ക​​ന്‍ ഡോ. ​​ബോ​​ബ​​ന്‍ ടി. ​​ഫ്രാ​​ന്‍​സി​​സി​​ന്‍റെ​​യും മു​​ഖ്യ പ​​രി​​ശീ​​ല​​ക​​ന്‍ ഡോ. ​​ത​​ങ്ക​​ച്ച​​ന്‍ മാ​​ത്യു​​വി​​ന്‍റെ​​യും നേ​​തൃ​​ത്വ​​ത്തി​​ല്‍ ന​​ട​​ക്കു​​ന്ന ചി​​ട്ട​​യാ​​യ പ​​രി​​ശീ​​ല​​ന​​വും കു​​ട്ടി​​ക​​ളു​​ടെ ക​​ഠി​​നാ​​ധ്വാ​​ന​​വു​​മ​​ാണ് സെ​​ന്‍റ് തോ​​മ​​സി​​ന്‍റെ വി​​ജ​​യ​​ത്തി​​നു പി​​ന്നി​​ല്‍.

മാ​​നേ​​ജ​​ര്‍ റ​​വ. ഡോ. ​​ജോ​​സ് കാ​​ക്ക​​ല്ലി​​ല്‍, പ്രി​​ന്‍​സി​​പ്പ​​ല്‍ റെ​​ജി​​മോ​​ന്‍ കെ.​​മാ​​ത്യു, ഹെ​​ഡ്മാ​​സ്റ്റ​​ര്‍ ഫാ. ​​റെ​​ജി സ്‌​​ക​​റി​​യ, പാ​​ലാ കോ​​ര്‍​പ​​റേ​​റ്റ് സെ​​ക്ര​​ട്ട​​റി ഫാ. ​​ജോ​​ര്‍​ജ് പു​​ല്ലു​​കാ​​ലാ​​യി​​ല്‍ എ​​ന്നി​​വ​​ര്‍ വി​​ജ​​യി​​ക​​ളെ അ​​നു​​മോ​​ദി​​ച്ചു.

അ​​ല്‍​ഫോ​​ന്‍​സാ അ​​ത്‌​​ല​​റ്റി​​ക് അ​​ക്കാ​​ദ​​മി​​ക്കും അ​​ഭി​​മാ​​നനി​​മി​​ഷം

പാ​​ലാ: ജി​​ല്ലാ കാ​​യി​​ക​​മേ​​ള​​യി​​ല്‍ പാ​​ലാ വി​​ദ്യാ​​ഭ്യാ​​സ ജി​​ല്ല 21 വ​​ര്‍​ഷ​​ത്തി​​നി​​ട​​യി​​ല്‍ ആ​​ദ്യ​​മാ​​യി 259 പോ​​യി​​ന്‍റു​​മാ​​യി ഓ​​വ​​റോ​​ള്‍ ചാ​​മ്പ്യ​​ന്മാ​​രാ​​യ​​പ്പോ​​ള്‍ കൂ​​ടു​​ത​​ല്‍ പോ​​യി​​ന്‍റും ക​​ര​​സ്ഥ​​മാ​​ക്കി​​യ​​ത് പാ​​ലാ അ​​ല്‍​ഫോ​​ന്‍​സ അ​​ത്‌​​ല​​റ്റി​​ക് അ​​ക്കാ​​ദ​​മി​​യി​​ല്‍ പ​​രി​​ശീ​​ല​​നം നേ​​ടു​​ന്ന പാ​​ലാ സെ​​ന്‍റ് തോ​​മ​​സി​​ലെ​​യും പാ​​ലാ സെ​​ന്‍റ് മേ​​രീ​​സി​​ലെ​​യും കാ​​യി​​ക താ​​ര​​ങ്ങ​​ളാ​​ണ്.

259 പോ​​യി​​ന്‍റു​​മാ​​യി പാ​​ലാ സ​​ബ്ജി​​ല്ല ഓ​​വ​​റോ​​ള്‍ ജേ​​താ​​ക്ക​​ളാ​​യ​​പ്പോ​​ള്‍ 200 ഓ​​ളം പോ​​യി​​ന്‍റും അ​​ക്കാ​​ദ​​മി​​യി​​ല്‍ പ​​രി​​ശീ​​ല​​നം നേ​​ടു​​ന്ന കാ​​യി​​ക താ​​ര​​ങ്ങ​​ളാ​​ണ് നേ​​ടി​​യ​​ത്. ദീ​​ര്‍​ഘ​​ദൂ​​ര, മ​​ധ്യ​​ദൂ​​ര ഓ​​ട്ട​​ത്തി​​ലും ത്രോ ​​ഇ​​ന​​ങ്ങ​​ളി​​ലും മി​​ക​​ച്ച പ്ര​​ക​​ട​​ന​​മാ​​ണ് കു​​ട്ടി​​ക​​ള്‍ കാ​​ഴ്ച​​വ​​ച്ച​​ത്. ഡോ. ​​ത​​ങ്ക​​ച്ച​​ന്‍ മാ​​ത്യു​​വി​​ന്‍റെ നേ​​തൃ​​ത്വ​​ത്തി​​ലാ​​ണ് പ​​രി​​ശീ​​ല​​നം.

പൂ​​ഞ്ഞാ​​ര്‍ എ​​സ്എം​​വി

പാ​​ലാ: 185.5 പോ​​യി​​ന്‍റു​​മാ​​യി പൂ​​ഞ്ഞാ​​ര്‍ എ​​സ്എം​​വി ഹ​​യ​​ര്‍​സെ​​ക്ക​​ന്‍​ഡ​​റി സ്‌​​കൂ​​ള്‍, സ്‌​​കൂ​​ള്‍ ത​​ല​​ത്തി​​ല്‍ ചാ​​മ്പ്യ​​ന്‍​മാ​​രാ​​യി. 116 പോ​​യി​​ന്‍റ് നേ​​ടി​​യ പാ​​ലാ സെ​​ന്‍റ് തോ​​മ​​സ് ഹ​​യ​​ര്‍​സെ​​ക്ക​​ന്‍​ഡ​​റി സ്‌​​കൂ​​ള്‍ ര​​ണ്ടാം സ്ഥാ​​നം ക​​ര​​സ്ഥ​​മാ​​ക്കി.

സ്‌​​കൂ​​ള്‍ ത​​ല​​ത്തി​​ലും പാ​​ലാ​​യി​​ലെ സ്‌​​കൂ​​ളു​​ക​​ള്‍ പൂ​​ഞ്ഞാ​​ര്‍ എ​​സ്എം​​വി​​ക്ക് ശ​​ക്ത​​മാ​​യ വെ​​ല്ലു​​വി​​ളി​​യാ​​ണ് ഉ​​യ​​ര്‍​ത്തി​​യ​​ത്. 39 പോ​​യി​​ന്‍റ് നേ​​ടി​​യ പാ​​ലാ സെ​​ന്‍റ് മേ​​രീ​​സ് ഗേ​​ള്‍​സ് ഹ​​യ​​ര്‍​സെ​​ക്ക​​ന്‍​ഡ​​റി സ്‌​​കൂ​​ളാ​​ണ് മൂ​​ന്നാ​​മ​​ത്.

സ​​മാ​​പ​​ന സ​​മ്മേ​​ള​​ന​​ത്തി​​ല്‍ മു​​നി​​സി​​പ്പ​​ല്‍ ചെ​​യ​​ര്‍​മാ​​ന്‍ ഷാ​​ജു വി. ​​തു​​രു​​ത്ത​​ന്‍ വി​​ജ​​യി​​ക​​ള്‍​ക്ക് സ​​മ്മാ​​ന​​ദാ​​നം നി​​ര്‍​വ​​ഹി​​ച്ചു.