പെ​രു​വ: വെ​ള്ള​ക്ക​രം അ​ട​ച്ചി​ല്ല ശു​ചി​മു​റി​യു​ടെ​യും മ​ത്സ്യ​മാ​ര്‍ക്ക​റ്റി​ലെ​യും ക​ണ​ക്‌​ഷ​ന്‍ വിഛേ​ദി​ച്ചു വാ​ട്ട​ര്‍ അ​ഥോ​റി​റ്റി. മു​ള​ക്കു​ളം പ​ഞ്ചാ​യ​ത്തി​ലെ പെ​രു​വ ടാ​ക്‌​സി സ്റ്റാ​ന്‍ഡി​ല്‍ പ്ര​വ​ര്‍ത്തി​ക്കു​ന്ന കം​ഫ​ര്‍ട്ട് സ്റ്റേ​ഷ​നി​ലേ​യും മ​ത്സ്യ മാ​ര്‍ക്ക​റ്റി​ലെ​യും വാ​ട്ട​ര്‍ ക​ണ​ക്‌​ഷ​നാ​ണ് ക​ഴി​ഞ്ഞ ദി​വ​സം അ​ധി​കൃ​ത​ര്‍ വിഛേ​ദി​ച്ച​ത്.

ശു​ചി​മു​റി​യു​ടെ 93,000 രൂ​പ​യും മ​ത്സ്യ​മാ​ര്‍ക്ക​റ്റി​ലെ 45,000 രൂ​പ​യു​മാ​ണ് വാ​ട്ട​ര്‍ അ​ഥോ​റി​റ്റി​ക്ക് അ​ട​യ്ക്കാ​നു​ള്ള​ത്. വെ​ള്ള​മി​ല്ലാ​താ​യ​തോ​ടെ ശു​ചി​മു​റി അ​ട​ച്ചി​ട്ടി​രി​ക്കു​ക​യാ​ണ്. പെ​രു​വ​യി​ലെ വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ലെ സ്ത്രീ​ക​ളും നി​ര​വ​ധി യാ​ത്ര​ക്കാ​രും സ്റ്റാ​ന്‍ഡി​ലെ ഡ്രൈ​വ​ര്‍മാ​രും ഉ​ള്‍പ്പെ​ടെ​യു​ള്ള​വ​ര്‍ ഉ​പ​യോ​ഗി​ച്ചി​രു​ന്ന ശു​ചി​മു​റി പൂ​ട്ടി​യ​തോ​ടെ ആ​ളു​ക​ള്‍ പ്രാ​ഥ​മി​കാ​വി​ശ്യ​ങ്ങ​ള്‍ നി​ര്‍വ​ഹി​ക്കാ​ന്‍ മാ​ര്‍ഗ​മി​ല്ലാ​തെ വി​ഷ​മി​ക്കു​ക​യാ​ണ്.

വെ​ള്ള​മി​ല്ലാ​താ​യ​തോ​ടെ ശു​ചി​മു​റി ന​ട​ത്തു​ന്ന അം​ഗ​പ​രി​മി​ത​ന്‍ കൂ​ടി​യാ​യ മ​ട​ത്താ​ട്ട് കോ​ള​നി​യി​ലെ അ​പ്പ​ച്ച​നും പ്ര​തി​സ​ന്ധി​യി​ലാ​യി. ഇ​തേ​സ​മ​യം പ​ഞ്ചാ​യ​ത്തി​ല്‍ ഒ​ര​റി​യി​പ്പും ന​ല്‍കാ​തെ​യാ​ണ് വാ​ട്ട​ര്‍ അ​ഥോ​റി​ട്ടി ക​ണ​ക്‌​ഷ​ന്‍ വിഛേ​ദി​ച്ച​തെ​ന്ന് പ്ര​സി​ഡ​ന്‍റ് ടി.​കെ. വാ​സു​ദേ​വ​ന്‍ നാ​യ​ര്‍ പ​റ​യു​ന്നു.