ച​​ങ്ങ​​നാ​​ശേ​​രി: മോ​​ണ്‍.​ ജോ​​ര്‍​ജ് കൂ​​വ​​ക്കാ​​ട്ടി​​നെ സ്വീ​​ക​​രി​​ക്കാ​​ന്‍ അ​​ധ്യാ​​പി​​ക​​മാ​​രും. ച​​ങ്ങ​​നാ​​ശേ​​രി​​യി​​ലെ സ്‌​​കൂ​​ള്‍ ഓ​​ഫ് ഔ​​ര്‍​ലേ​​ഡി എ​​ല്‍​പി സ്‌​​കൂ​​ളി​​ല്‍ പ​​ഠി​​പ്പി​​ച്ച സെ​​ര്‍​വ​​ന്‍റ്സ് ഓ​​ഫ് ഔ​​ര്‍ ലേ​​ഡി സ​​ന്യാ​​സി​​നി സ​​മൂ​​ഹ​​ത്തി​​ലെ സി​​സ്റ്റ​​ര്‍ ത്രേ​​സ്യാ​​മ്മ, സി​​സ്റ്റ​​ര്‍ ക്ലാ​​ര​​മ്മ എ​​ന്നി​​വ​​രു​​ടെ നേ​​തൃ​​ത്വ​​ത്തി​​ലു​​ള്ള സ​​ന്യാ​​സി​​നി​​ക​​ളാ​​ണ് മെ​​ത്രാ​​പ്പോ​​ലീ​​ത്ത​​ന്‍ പ​​ള്ളി​​യി​​ലെ​​ത്തി​​യ​​ത്.

നി​​യു​​ക്ത ക​​ര്‍​ദി​​നാ​​ള്‍ മോ​​ണ്‍.​ ജോ​​ര്‍​ജ് കൂ​​വ​​ക്കാ​​ട്ടി​​നെ കാ​​ണാ​​ന്‍ സെ​​മി​​നാ​​രി​​യി​​ലെ സ​​ഹ​​പാ​​ഠി​​ക​​ളാ​​യ വൈ​​ദി​​ക​​രും എ​​ത്തി​​യി​​രു​​ന്നു. 14 വൈ​​ദി​​ക​​രാ​​ണ് മോ​​ണ്‍.​ കൂ​​വ​​ക്കാ​​ട്ടി​​നൊ​​പ്പം മാ​​ര്‍ ജോ​​സ​​ഫ് പ​​വ്വ​​ത്തി​​ലി​​ല്‍നി​​ന്നു പൗ​​രോ​​ഹി​​ത്യം സ്വീ​​ക​​രി​​ച്ച​​ത്.