ക്ഷയരോഗമുക്ത പഞ്ചായത്തുകള്‍ക്ക് പുരസ്കാരം സമ്മാനിച്ചു
1464062
Saturday, October 26, 2024 5:46 AM IST
കോട്ടയം: രാജ്യത്തെ ക്ഷയരോഗ മുക്തമാക്കാനായി കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച ടിബി മുക്ത് ഭാരത് പദ്ധതിയില്‍ പ്രഥമ പുരസ്കാരത്തിന് അര്‍ഹമായ ജില്ലയിലെ ഞീഴൂര്‍, കല്ലറ, അകലക്കുന്നം, തലപ്പലം, കറുകച്ചാല്‍, മണിമല പഞ്ചായത്തുകള്‍ക്ക് ജില്ലാ കളക്ടര്‍ ജോണ്‍ വി. സാമുവല്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിന്ദു എന്നിവര്‍ ചേര്‍ന്നു പുരസ്കാരം സമ്മാനിച്ചു.
മഹാത്മാഗാന്ധിയുടെ വെങ്കല ശില്പവും, പ്രശസ്തിപത്രവുമടങ്ങുന്ന സമ്മാനം പഞ്ചായത്ത് പ്രസിഡന്റ്, കമ്മിറ്റി അംഗങ്ങള്‍, മെഡിക്കല്‍ ഓഫീസര്‍, ആരോഗ്യ പ്രവര്‍ത്തകര്‍ എന്നിവര്‍ ചേര്‍ന്ന് കളക്ടറേറ്റ് തൂലിക കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ചടങ്ങില്‍ ഏറ്റുവാങ്ങി.
ക്ഷയരോഗത്തില്നിന്നു മുക്തരാകുന്നവര്ക്കായുള്ള പോഷകാഹാര പദ്ധതിക്ക് ആവശ്യമായ തുക ജില്ലാ പഞ്ചായത്തിന്റെ പദ്ധതി വിഹിതത്തില്‍നിന്ന് പഞ്ചായത്തുകള്‍ക്കു കൈമാറുമെന്ന് ചടങ്ങ് ഉദ്ഘാടനം ചെയ്ത ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിന്ദു പറഞ്ഞു.
ജില്ലാ കളക്ടര്‍ ജോണ്‍ വി. സാമുവല്‍ അധ്യക്ഷത വഹിച്ചു. യോഗത്തില്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. എന്‍. പ്രിയ, ഡെപ്യൂട്ടി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. പി.എന്‍. വിദ്യാധരന്, ആരോഗ്യകേരളം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. വ്യാസ് സുകുമാരന്‍,
ജില്ലാ ടിബി ഓഫീസര്‍ ഡോ. ആശാ തെരേസ ജോണ്‍, ലോകാരോഗ്യസംഘടനയുടെ കണ്‍സള്‍ട്ടന്റ് എ.വി. ഗായത്രി, തദ്ദേശ സ്വയംഭരണവകുപ്പ് അസിസ്റ്റന്റ് ഡയറക്ടര്‍ സി.ആര്. പ്രസാദ്, ജില്ലാ എഡ്യൂക്കേഷന്‍ മീഡിയ ഓഫീസര്‍ ഡോമി ജോണ്‍ എന്നിവര്‍ പ്രസംഗിച്ചു.