പാ​​ലാ: ജൂ​​ണി​​യ​​ര്‍ ബോ​​യ്‌​​സ് 400 മീ​​റ്റ​​ർ ഹ​​ര്‍​ഡി​​ല്‍​സി​​ല്‍ പാ​​ലാ സെ​​ന്‍റ് തോ​​മ​​സ് ഹ​​യ​​ര്‍​സെ​​ക്ക​​ന്‍​ഡ​​റി സ്‌​​കൂ​​ളി​​ലെ സാ​​ബി​​ന്‍ റി​​ക്കാ​​ര്‍​ഡോ​​ടെ സ്വ​​ര്‍​ണം നേ​​ടി. പ​​ഴ​​യ റി​​ക്കാ​​ർ​​ഡാ​​യ 58.8 എ​​ന്ന സ​​മ​​യം തി​​രു​​ത്തി 57.6 സെ​​ക്ക​​ൻ​​ഡ് സ​​മ​​യ​​ത്തി​​ലാ​​ണ് റി​​ക്കാ​​ർ​​ഡ് കു​​റി​​ച്ച​​ത്.

400 മീ​​റ്റ​​റി​​ലും സാ​​ബി​​ന്‍ സ്വ​​ർ​​ണം നേ​​ടി​​യി​​രു​​ന്നു. കു​​മ​​ളി വെ​​ള്ളാ​​രം​​കു​​ന്ന് പ​​ള്ളി​​വാ​​തു​​ക്ക​​ല്‍ ഷൈ​​ജു -ശാ​​ലി​​നി ദ​​മ്പ​​തി​​ക​​ളു​​ടെ മ​​ക​​നാ​​ണ്. സ​​ഹോ​​ദ​​രി സ്‌​​നേ​​ഹ കാ​​ലി​​ക്ക​​റ്റ് യൂ​​ണി​​വേ​​ഴ്‌​​സി​​റ്റി കാ​​യി​​ക താ​​ര​​മാ​​ണ്. പാ​​ലാ അ​​ല്‍​ഫോ​​ന്‍​സാ അ​​ക്കാ​​ദ​​മി​​യി​​ലെ ത​​ങ്ക​​ച്ച​​ന്‍ മാ​​ത്യു​​വി​​ന്‍റെ കീ​​ഴി​​ലാ​​ണ് പ​​രി​​ശീ​​ല​​നം.