പ​ത്ത​നം​തി​ട്ട: കാ​തോ​ലി​ക്കേ​റ്റ് കോ​ള​ജി​ലെ എ​സ്എ​ഫ്ഐ പ്ര​വ​ര്‍​ത്ത​ക​ര്‍ തെ​രു​വി​ല്‍ ത​മ്മി​ല​ടി​ക്കു​ന്ന​തി​നി​ട​യി​ല്‍ സ്ഥ​ല​ത്തെ​ത്തി​യ പോ​ലീ​സി​നെ ആ​ക്ര​മി​ച്ച കേ​സി​ല്‍ മു​ന്നു പേ​ര്‍ അ​റ​സ്റ്റി​ല്‍. കാ​തോ​ലി​ക്ക​റ്റ് കോ​ള​ജി​ലെ എ​സ്എ​ഫ്ഐ പ്ര​വ​ര്‍​ത്ത​ക​രാ​യ പ്ര​മാ​ടം മ​ല്ല​ശേ​രി മ​റു​ര്‍ കൃ​ഷ്ണ വി​ലാ​സം വീ​ട്ടി​ല്‍ ഹ​രി​കൃ​ഷ്ണ​പി​ള്ള (23), പ്ര​മാ​ടം താ​ഴെ​ട​ത്ത് വീ​ട്ടി​ല്‍ പ്ര​ദീ​ഷ് (23), പ്ര​മാ​ടം മ​ല്ല​ശ്ശേ​രി മ​റൂ​ര്‍ കീ​ഴേ​ത് വീ​ട്ടി​ല്‍ ആ​രോ​മ​ല്‍ (23) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

വ്യാ​ഴാ​ഴ്ച രാ​ത്രി ഏ​ഴോ​ടെ പ​ത്ത​നം​തി​ട്ട മി​നി സി​വി​ല്‍ സ്റ്റേ​ഷ​നു​മു​ന്നി​ലാ​ണ് സം​ഭ​വം. മി​നി സി​വി​ല്‍ സ്റ്റേ​ഷ​നു മു​ന്നി​ല്‍ എ​സ്എ​ഫ്ഐ കെ​ട്ടി​യി​രു​ന്ന പ​ന്ത​ല്‍ അ​ഴി​ക്കു​മ്പോ​ഴാ​ണ് സം​ഘ​ര്‍​ഷം ഉ​ണ്ടാ​യ​ത്. കോ​ള​ജി​ല്‍ തു​ട​ങ്ങി​യ സം​ഘ​ര്‍​ഷം തെ​രു​വി​ലേ​ക്ക് എ​ത്തു​ക​യാ​യി​രു​ന്നു.

വി​ദ്യാ​ര്‍​ഥി​ക​ള്‍ ത​മ്മി​ല​ടി​ക്കു​ന്ന വി​വ​രം അ​റി​ഞ്ഞ് സ്ഥ​ല​ത്തെ​ത്തി​യ എ​സ്ഐ ജി​നു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സി​നു നേ​രേ അ​ക്ര​മി​ക​ള്‍ തി​രി​യു​ക​യാ​യി​രു​ന്നു.

അ​ടി​പി​ടി​കൂ​ടി​യ​വ​രെ ക​സ്റ്റ​ഡി​യി​ല്‍ എ​ടു​ക്കാ​ന്‍ ശ്ര​മി​ച്ച​പ്പോ​ള്‍ ഇ​വ​ര്‍ പോ​ലീ​സി​നെ ആ​ക്ര​മി​ച്ചു. നാ​ലു​പേ​ര്‍ ഓ​ടി ര​ക്ഷ​പ്പെ​ട്ടു. സ്റ്റേ​ഷ​നി​ലെ​ത്തി​ച്ചു​ക​ഴി​ഞ്ഞും അ​ക്ര​മം തു​ട​ര്‍​ന്ന സം​ഘം മൂ​ന്ന് പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രെ ദേ​ഹോ​പ​ദ്ര​വം ഏ​ൽ​പ്പി​ച്ചു. ആ​ഷ​ര്‍ മാ​ത്യു, ശ്രീ​കാ​ന്ത്, സു​മ​ന്‍ സോ​മ​രാ​ജ് എ​ന്നീ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്.