കോ​​ട്ട​​യം: ഓ​​ള്‍ ഇ​​ന്ത്യ ഗി​​രി​​ദീ​​പം ട്രോ​​ഫി ടൂ​​ര്‍​ണ​​മെ​ന്‍റു​ക​​ള്‍ക്ക് ഇ​​ന്നു തു​​ട​​ക്കം. 31-ാമ​​ത് ഓ​​ള്‍ ഇ​​ന്ത്യ ഗി​​രി​​ദീ​​പം ട്രോ​​ഫി ബാ​​സ്‌​​ക്ക​​റ്റ്‌​​ബോ​​ള്‍, 16-ാമ​​ത് ഗി​​രി​​ദീ​​പം ട്രോ​​ഫി വോ​​ളി​​ബോ​​ള്‍, 15-ാമ​​ത് ഗി​​രി​​ദീ​​പം ജൂ​​ണി​​യ​​ര്‍ ബാ​​സ്‌​​ക​​റ്റ്‌​​ബോ​​ള്‍ ടൂ​​ര്‍​ണ​​മെ​ന്‍റു​ക​​ള്‍ 25 മു​​ത​​ല്‍ 28 വ​​രെ ഗി​​രി​​ദീ​​പം ഫ്ല​ഡ്‌​ലി​​റ്റ് ഇ​​ന്‍​ഡോ​​ര്‍ സ്റ്റേ​​ഡി​​യ​​ത്തി​​ല്‍ ന​​ട​​ക്കും.

ഇ​​ന്നും നാ​​ളെ​​യും ബാ​​സ്‌​​ക​​റ്റ്ബോ​​ള്‍ ലീ​​ഗ് മ​​ത്സ​​ര​​ങ്ങ​​ളും 27നു ​​രാ​​വി​​ലെ ക്വാ​​ര്‍​ട്ട​​ര്‍ ഫൈ​​ന​​ല്‍ മ​​ത്സ​​ര​​ങ്ങ​​ളും വൈ​​കു​​ന്നേ​​രം സെ​​മി ഫൈ​​ന​​ല്‍ മ​​ത്സ​​ര​​ങ്ങ​​ളും 28നു ​​രാ​​വി​​ലെ ഫൈ​​ന​​ല്‍ മ​​ത്സ​​ര​​ങ്ങ​​ളും ന​​ട​​ക്കും. ഇ​​ന്നും നാ​​ളെ​​യും വോ​​ളി​​ബോ​​ള്‍ ആ​​ദ്യ റൗ​​ണ്ട് മ​​ത്സ​​ര​​ങ്ങ​​ളും 27നു ​​രാ​​വി​​ലെ​​യും വൈ​​കു​​ന്നേ​​ര​​വും സെ​​മി​​ഫൈ​​ന​​ല്‍ മ​​ത്സ​​ര​​വും 28നു ​​രാ​​വി​​ലെ ഫൈ​​ന​​ല്‍ മ​​ത്സ​​ര​​വും ന​​ട​​ക്കും.

നാ​​ല് ദി​​വ​​സ​​ങ്ങ​​ളി​​ലാ​​യി ഗി​​രി​​ദീ​​പം കാ​​മ്പ​​സി​​ലെ വി​​വി​​ധ കോ​​ര്‍​ട്ടു​​ക​​ളി​​ല്‍ 47ല്‍​പ്പ​​രം ബാ​​സ്‌​​ക​​റ്റ്ബോ​​ള്‍ മ​​ത്സ​​ര​​ങ്ങ​​ള്‍ വി​​വി​​ധ വി​​ഭാ​​ഗ​​ങ്ങ​​ളി​​ല്‍ (ജ​​ന​​റ​​ല്‍ സ്‌​​കൂ​​ള്‍, ആ​​ണ്‍/​​പെ​​ണ്‍, ജൂ​​ണി​​യ​​ര്‍ ആ​​ണ്‍​കു​​ട്ടി​​ക​​ള്‍) ന​​ട​​ക്കും. സം​​സ്ഥാ​​ന​​ത്തു​​നി​​ന്നും പു​​റ​​ത്തു​​നി​​ന്നു​​മു​​ള്ള 32 ടീ​​മു​​ക​​ള്‍ ബാ​​സ്‌​​ക​​റ്റ്‌​​ബോ​​ള്‍ വി​​ഭാ​​ഗ​​ത്തി​​ലും എ​​ട്ട് സ്‌​​കൂ​​ള്‍ വോ​​ളി​​ബോ​​ള്‍ ടീ​​മു​​ക​​ള്‍ പ​​ങ്കെ​​ടു​​ക്കു​​ന്ന 17-ാമ​​ത് വോ​​ളി​​ബോ​​ള്‍ ടൂ​​ര്‍​ണ​​മെ​​ന്‍റി​​നും ഗി​​രി​​ദീ​​പം കാ​​മ്പ​​സ് സ​​ജ്ജ​​മാ​​യി.

വി​​വി​​ധ വി​​ഭാ​​ഗ​​ങ്ങ​​ളി​​ലാ​​യി 47 ലീ​​ഗ് കം ​​നോ​​ക്കൗ​​ണ്ട് മ​​ത്സ​​ര​​ങ്ങ​​ള്‍ ബാ​​സ്‌​​ക​​റ്റ്ബോ​​ളി​​ലും വോ​​ളി​​ബോ​​ളി​​ല്‍ നോ​​ക്കൗ​​ണ്ട് അ​​ടി​​സ്ഥാ​​ന​​ത്തി​​ല്‍ ഏ​​ഴ് മ​​ത്സ​​ര​​ങ്ങ​​ളു​​മാ​​ണ് ഇ​​ന്നു രാ​​വി​​ലെ മു​​ത​​ല്‍ 28 രാ​​വി​​ലെ വ​​രെ രാ​​വും പ​​ക​​ലു​​മാ​​യി ഗി​​രി​​ദീ​​പം കാ​മ്പ​​സി​​ല്‍ ന​​ട​​ക്കു​​ക.

ഇ​​ന്നു രാ​​വി​​ലെ ഒ​ന്പ​തി​ന് ​ബ​​ഥ​​നി സ​​ന്യാ​​സ സ​​മൂ​​ഹ​​ങ്ങ​​ളു​​ടെ സു​​പ്പീ​​രി​​യ​​ര്‍ ജ​​ന​​റ​​ല്‍ റ​​വ.​​ഡോ. ഗീ​​വ​​ര്‍​ഗീ​​സ് കു​​റ്റി​​യി​​ലി​​ല്‍ അ​​ധ്യ​​ക്ഷ​​ത​​വ​​ഹി​​ക്കും. തി​​രു​​വ​​ഞ്ചൂ​​ര്‍ രാ​​ധാ​​കൃ​​ഷ്ണ​​ന്‍ എം​​എ​​ല്‍​എ ഉ​​ദ്ഘാ​​ട​​നം ചെ​​യ്യും. ഗി​​രി​​ദീ​​പം സ്ഥാ​​പ​​ന​​ങ്ങ​​ളു​​ടെ ഡ​​യ​​റ​​ക്ട​​ര്‍ ഫാ. ​​മാ​​ത്യു ഏ​​ബ്ര​​ഹാം മോ​​ടി​​യി​​ല്‍ പ​​താ​​ക ഉ​​യ​​ര്‍​ത്തും. അ​​ന്താ​​രാ​ഷ്‌​ട്ര വോ​​ളി​​ബോ​​ള്‍ താ​​രം ഷോ​​ണ്‍ ടി. ​​ജോ​​ണ്‍ മു​​ഖ്യ​​പ്ര​​ഭാ​​ഷ​​ണ​​വും, ദേ​​ശീ​​യ ബാ​​സ്‌​​ക്ക​​റ്റ്‌​​ബോ​​ള്‍ താ​​ര​​വും ഗി​​രി​​ദീ​​പം പൂ​​ര്‍​വ വി​​ദ്യാ​​ര്‍​ഥി​​നി​​യു​​മാ​​യ സൂ​​സ​​ന്‍ ഫ്‌​​ലോ​​റ​​ന്റീ​​ന പ്ര​​സം​​ഗി​​ക്കും. മ​​ന്ത്രി വി.​​എ​​ന്‍. വാ​​സ​​വ​​ന് മു​​ഖ്യാ​​തി​​ഥി​​യാ​​യെ​​ത്തും.

ഉ​​ദ്ഘാ​​ട​​നസ​​മ്മേ​​ള​​ന​​ത്തി​​നു മു​​ന്നോ​​ടി​​യാ​​യി കാ​​യി​​ക താ​​ര​​ങ്ങ​​ള്‍ പ​​ങ്കെ​​ടു​​ക്കു​​ന്ന പ്രൗ​​ഢ​​ഗം​​ഭീ​​ര​​മാ​​യ മാ​​ര്‍​ച്ച് പാ​​സ്റ്റും ഉ​​ദ്ഘാ​​ട​​ന​​ത്തി​​നു​​ശേ​​ഷം ഗി​​രി​​ദീ​​പം സ്‌​​കൂ​​ളു​​ക​​ളി​​ലെ കു​​ട്ടി​​ക​​ളു​​ടെ ക​​ലാ​​വി​​രു​​ന്ന് ഉ​​ണ്ടാ​​യി​​രി​​ക്കും.

28നു ​​രാ​​വി​​ലെ 11നു ​​ന​​ട​​ക്കു​​ന്ന സ​​മാ​​പ​​ന സ​​മ്മേ​​ള​​ന​​ത്തി​​ല്‍ ചാ​​ണ്ടി ഉ​​മ്മ​​ന്‍ എം​​എ​​ല്‍​എ മു​​ഖ്യാ​​തി​​ഥി​​യാ​​യി​​രി​​ക്കും. ബ​​ഥ​​നി ന​​വ​​ജ്യോ​​തി പ്രൊ​​വി​​ന്‍​സ​ന്‍റെ പ്രൊ​​വി​​ന്‍​ഷ്യ​​ല്‍ സു​​പ്പീ​​രി​​യ​​ര്‍ റ​​വ.​​ഡോ. ജോ​​ര്‍​ജ് ജോ​​സ​​ഫ് അ​​യ്യ​​നേ​​ത്ത് അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ക്കും.