കു​റ​വി​ല​ങ്ങാ​ട്: ഉ​പ​ജി​ല്ലാ ശാ​സ്ത്ര, ഗ​ണി​ത​ശാ​സ്ത്ര, ഐ​ടി, പ്ര​വൃ​ത്തി​പ​രി​ച​യ മേ​ള​ക​ളി​ല്‍ തി​ള​ക്ക​വു​മാ​യി ന​സ്ര​ത്ത്ഹി​ല്‍ ഡി ​പോ​ള്‍ ഹ​യ​ര്‍ സെ​ക്ക​ൻ​ഡ​റി സ്‌​കൂ​ളൂം കു​റ​വി​ല​ങ്ങാ​ട് സെ​ന്‍റ് മേ​രീ​സ് ഗേ​ള്‍​സ് ഹൈ​സ്‌​കൂ​ളും.

ശാ​സ്ത്ര​മേ​ള​യി​ല്‍ തു​ട​ര്‍​ച്ച​യാ​യി അ​ഞ്ചാം ത​വ​ണ​യാ​ണ് ന​സ്ര​ത്ത്ഹി​ല്‍ ഡി ​പോ​ളി​ന്‍റെ ഓ​വ​റോ​ള്‍ കി​രീ​ടം. 921 പോ​യി​ന്‍റു​മാ​യാ​ണ് ഡി ​പോ​ളി​ന്‍റെ വി​ജ​യം. വി​ജ​യി​ക​ളെ​യും അ​ധ്യാ​പ​ക​രെ​യും പ്രി​ന്‍​സി​പ്പ​ല്‍ ഫാ. ​ഡി​നി​ല്‍ പു​ല്ലാ​ട്ട്, വൈ​സ് പ്രി​ന്‍​സി​പ്പ​ല്‍ ഫാ. ​റോ​ണി മു​ളം​കൊ​മ്പി​ല്‍, മാ​നേ​ജ​ര്‍ ഫാ. ​ജോ​മോ​ന്‍ ക​രോ​ട്ടു​കി​ഴ​ക്കേ​ല്‍ എ​ന്നി​വ​ര്‍ അ​ഭി​ന​ന്ദി​ച്ചു.

സെ​ന്‍റ് മേ​രീ​സ് ഗേ​ള്‍​സ് ഹൈ​സ്‌​കൂ​ളി​ന് ഹൈ​സ്‌​കൂ​ള്‍ വി​ഭാ​ഗ​ത്തി​ല്‍ ഗ​ണി​ത​ശാ​സ്ത്രം, ശാ​സ്ത്രം, പ്ര​വൃ​ത്തി​പ​രി​ച​യം എ​ന്നീ മേ​ള​ക​ളി​ലാ​ണ് ഓ​വ​റോ​ള്‍ കി​രീ​ടം. ഐ​ടി​യി​ല്‍ ര​ണ്ടാം​സ്ഥാ​ന​വും നേ​ടി​യി​ട്ടു​ണ്ട്.

യു​പി വി​ഭാ​ഗ​ത്തി​ല്‍ ഗ​ണി​ത​ശാ​സ്ത്രം, സാ​മൂ​ഹി​ക​ശാ​സ്ത്രം, ഐ​ടി മേ​ള​ക​ളി​ല്‍ ഒ​ന്നാം​സ്ഥാ​ന​വും ശാ​സ്ത്രം, പ്ര​വൃ​ത്തി​പ​രി​ച​യം എ​ന്നീ മേ​ള​ക​ളി​ല്‍ ര​ണ്ടാം​സ്ഥാ​ന​വും നേ​ടാ​നാ​യി. വി​ജയി​ക​ളെ ഹെ​ഡ്മി​സ്ട്ര​സ് സി​സ്റ്റ​ര്‍ നോ​യ​ല്‍ അ​ഭി​ന​ന്ദി​ച്ചു.