കോ​ട്ട​യം: രാ​ജ്യ​ത്തെ ക്ഷ​യ​രോ​ഗ മു​ക്ത​മാ​ക്കാ​നാ​യി കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍ പ്ര​ഖ്യാ​പി​ച്ച ടി​ബി മു​ക്ത് ഭാ​ര​ത് പ​ദ്ധ​തി​യി​ല്‍ പ്ര​ഥ​മ പു​ര​സ്‌​കാ​ര​ത്തി​ന് അ​ര്‍​ഹ​മാ​യ ജി​ല്ല​യി​ലെ ഞീ​ഴൂ​ര്‍, ക​ല്ല​റ, അ​ക​ല​ക്കു​ന്നം, ത​ല​പ്പ​ലം, ക​റു​ക​ച്ചാ​ല്‍, മ​ണി​മ​ല പ​ഞ്ചാ​യ​ത്തു​ക​ള്‍​ക്ക് ജി​ല്ലാ ക​ള​ക്ട​ര്‍ ജോ​ണ്‍ വി. ​സാ​മു​വ​ല്‍, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​വി. ബി​ന്ദു എ​ന്നി​വ​ര്‍ ചേ​ര്‍​ന്നു പു​ര​സ്‌​കാ​രം സ​മ്മാ​നി​ച്ചു.

മ​ഹാ​ത്മാ​ഗാ​ന്ധി​യു​ടെ വെ​ങ്ക​ല ശി​ല്പ​വും, പ്ര​ശ​സ്തി​പ​ത്ര​വു​മ​ട​ങ്ങു​ന്ന സ​മ്മാ​നം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ്, ക​മ്മി​റ്റി അം​ഗ​ങ്ങ​ള്‍, മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍, ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​ര്‍ എ​ന്നി​വ​ര്‍ ചേ​ര്‍​ന്ന് ക​ള​ക്‌​ട​റേ​റ്റ് തൂ​ലി​ക കോ​ണ്‍​ഫ​റ​ന്‍​സ് ഹാ​ളി​ല്‍ ന​ട​ന്ന ച​ട​ങ്ങി​ല്‍ ഏ​റ്റു​വാ​ങ്ങി.

ക്ഷ​യ​രോ​ഗ​ത്തി​ല്‍​നി​ന്നു മു​ക്ത​രാ​കു​ന്ന​വ​ര്‍​ക്കാ​യു​ള്ള പോ​ഷ​കാ​ഹാ​ര പ​ദ്ധ​തി​ക്ക് ആ​വ​ശ്യ​മാ​യ തു​ക ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ന്‍റെ പ​ദ്ധ​തി വി​ഹി​ത​ത്തി​ല്‍​നി​ന്ന് പ​ഞ്ചാ​യ​ത്തു​ക​ള്‍​ക്കു കൈ​മാ​റു​മെ​ന്ന് ച​ട​ങ്ങ് ഉ​ദ്ഘാ​ട​നം ചെ​യ്ത ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​വി. ബി​ന്ദു പ​റ​ഞ്ഞു.

ജി​ല്ലാ ക​ള​ക്ട​ര്‍ ജോ​ണ്‍ വി. ​സാ​മു​വ​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. യോ​ഗ​ത്തി​ല്‍ ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ ഡോ. ​എ​ന്‍. പ്രി​യ, ഡെ​പ്യൂ​ട്ടി ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ ഡോ. ​പി.​എ​ന്‍. വി​ദ്യാ​ധ​ര​ന്‍, ആ​രോ​ഗ്യ​കേ​ര​ളം ജി​ല്ലാ പ്രോ​ഗ്രാം മാ​നേ​ജ​ര്‍ ഡോ. ​വ്യാസ് സു​കു​മാ​ര​ന്‍,

ജി​ല്ലാ ടി​ബി ഓ​ഫീ​സ​ര്‍ ഡോ. ​ആ​ശാ തെ​രേ​സ ജോ​ണ്‍, ലോ​കാ​രോ​ഗ്യ​സം​ഘ​ട​ന​യു​ടെ ക​ണ്‍​സ​ള്‍​ട്ട​ന്‍റ് എ.​വി. ഗാ​യ​ത്രി, ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ​വ​കു​പ്പ് അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്ട​ര്‍ സി.​ആ​ര്‍. പ്ര​സാ​ദ്, ജി​ല്ലാ എ​ഡ്യൂ​ക്കേ​ഷ​ന്‍ മീ​ഡി​യ ഓ​ഫീ​സ​ര്‍ ഡോ​മി ജോ​ണ്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.