ഈ​രാ​റ്റു​പേ​ട്ട: കെ​എ​സ്ആ​ർ​ടി​സി ബ​സി​ന്‍റെ ഹൈ​ഡ്രോ​ളി​ക് ഡോ​റി​നി​ട​യി​ൽ യാ​ത്ര​ക്കാ​ര​ന്‍റെ കൈ ​കു​രു​ങ്ങി. ഈ​രാ​റ്റു​പേ​ട്ട ഡി​പ്പോ​യി​ലെ ആ​ർ​പി​എ 353 ന​മ്പ​ർ ബ​സി​ൽ ക​ഴി​ഞ്ഞ ശ​നി​യാ​ഴ്ച രാ​വി​ലെ​യാ​ണ് സം​ഭ​വം. പാ​ലാ​യി​ൽ​നി​ന്നു ച​ങ്ങ​നാ​ശേ​രി​ക്കു യാ​ത്ര ചെ​യ്ത മു​ണ്ട​ക്ക​യം സ്വ​ദേ​ശി കെ.​ജെ. പ്രി​ൻ​സി​ന്‍റെ കൈ​യാ​ണു ഡോ​റി​നു​ള്ളി​ൽ അ​ക​പ്പെ​ട്ട​ത്.

രാ​വി​ലെ പാ​ലാ​യി​ൽ​നി​ന്നു ബ​സ് യാ​ത്ര ആ​രം​ഭി​ക്കാൻനേ​രം ഡ്രൈ​വ​ർ ഡോ​ർ തു​റ​ന്ന​പ്പോ​ൾ വാ​ഹ​ന​ത്തി​ൽ ക​യ​റാ​നാ​യി കൈ ​ബ​സി​ന്‍റെ ക​മ്പി​യി​ൽ പി​ടി​ച്ചു നി​ൽ​ക്കു​ക​യാ​യി​രു​ന്നു പ്രി​ൻ​സ്. ഈ ​സ​മ​യം ഡോ​ർ വീ​ണ്ടും അ​ട​യു​ക​യും കൈ ​ഡോ​റി​ൽ അ​ക​പ്പെ​ടു​ക​യു​മാ​യി​രു​ന്നു. തു​ട​ർ​ന്ന് വാ​തി​ൽ വീ​ണ്ടും തു​റ​ന്നു വ​രി​ക​യും ബ​സി​ൽ പ്ര​വേ​ശി​ച്ചു യാ​ത്ര ചെ​യ്യു​ക​യും ചെ​യ്തു.

സം​ഭ​വ​മ​റി​ഞ്ഞി​ട്ടും എ​ന്തെ​ങ്കി​ലും പ​റ്റി​യോ എ​ന്നു ചേ​ദി​ക്കാ​ൻ പോ​ലും ബ​സി​ലെ ജീ​വ​ന​ക്കാ​ർ ത​യാ​റാ​യി​ല്ല. ബ​സി​ൽ ഇ​ത് പ​തി​വാ​ണെ​ന്നു സ്ഥി​രം യാ​ത്ര​ക്കാ​രാ​യ ചി​ല​ർ പ​റ​യു​ക​യും ചെ​യ്തു. തു​ട​ർ​ന്ന് ച​ങ്ങ​നാ​ശേ​രി​യി​ലെ​ത്തി​യ​പ്പോ​ൾ​ അ​വി​ടെ പ​രാ​തി ന​ൽ​കു​ക​യും പരാ​തി വി​വ​രം ഈ​രാ​റ്റു​പേ​ട്ട ഡി​പ്പോ​യി​ൽ അ​റി​യി​ക്കു​ക​യും ചെ​യ്തു. സം​ഭ​വ​ത്തി​ൽ പ്രി​ൻ​സ് ഗ​താ​ഗ​ത​മ​ന്ത്രി​ക്കു പരാ​തി ന​ൽ​കി.