നിയുക്ത കര്‍ദിനാള്‍ മോണ്‍. ജോര്‍ജ് കൂവക്കാട്ടിനുള്ള സ്വീകരണം പ്രാര്‍ഥനാനിര്‍ഭരം...ആഹ്ലാദഭരിതം
1463881
Friday, October 25, 2024 6:54 AM IST
ചങ്ങനാശേരി: നിയുക്ത കര്‍ദിനാള്‍ മോൺ. ജോര്‍ജ് കുവക്കാട്ടിന് ചങ്ങനാശേരിയില്‍ ഉജ്വല വരവേല്‍പ്പ്. സ്വീകരണ ചടങ്ങുകള്‍ പ്രാര്‍ഥനാ നിര്‍ഭരവും ആഹ്ലാദഭരിതവുമായിരുന്നു.
വൈകുന്നേരം നാലിന് മെത്രാപ്പോലീത്തന്‍ പള്ളിയില്‍ എത്തിയ നിയുക്ത കര്‍ദിനാളിനെ ഏറെ ആദരവോടും സ്നേഹത്തോടെയുമാണ് ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടത്തിന്റെ നേതൃത്വത്തില്‍ വൈദികരും സന്യാസിനികളും അല്മായരും ഉള്‍പ്പെടുന്ന വലിയ വിശ്വാസിസമൂഹം വരവേറ്റത്.
വൈദികനായിരിക്കെ കര്‍ദിനാള്‍ പദവിയിലേക്കുയര്‍ത്തിയ ഭാരതത്തിലെ ആദ്യവൈദികന്കൂടിയാണ് മോണ്‍. കൂവക്കാട്ട്. ഈമാസം ആറിനാണ് ഫ്രാന്‍സിസ് പാപ്പ മോണ്‍. കൂവക്കാട്ടിനെ കര്‍ദിനാളായി പ്രഖ്യാപിച്ചത്.
അതിരൂപത പ്രൊക്യുറേറ്റര്‍ ഫാ. ചെറിയാന് കാരിക്കൊമ്പില്‍, ചാന്‍സിലര്‍ ഫാ. ഐസക് ആലഞ്ചേരി, വികാരി റവ.ഡോ. ജോസ് കൊച്ചുപറമ്പില്‍, ഫാ. ലിബന്‍ തുണ്ടുകളം, ഫാ. ജെറിന് കാവനാട്ട്, ഫാ. നിഖില്‍ അറക്കത്തറ, പാസ്റ്ററല്‍കൗണ്‍സില്‍ സെക്രട്ടറി ഡോ. രേഖാ മാത്യൂസ്, കൈക്കാരന്മാരായ ജോമി ജോസഫ് കാവാലം പുതുപ്പറമ്പില്‍,
ലാലിച്ചന്‍ മുക്കാടന്‍, ബിനോ പാറക്കടവില്‍, പാരിഷ് കൗണ്‍സില്‍ സെക്രട്ടറി സോണി കരിമറ്റം, അതിരൂപത പിആര്‍ഒ അഡ്വ. ജോജി ചിറയില്‍, വാര്‍ഡ് കൗണ്‍സിലര്‍ ബീനാ ജോബി, സൈബി അക്കര തുടങ്ങിയവര്‍ നേതൃത്വം നല്കി.