മു​ണ്ട​ക്ക​യം: കൂ​ട്ടി​ക്ക​ൽ സാ​മൂ​ഹി​കാ​രോ​ഗ്യ​കേ​ന്ദ്ര​ത്തി​ന് ആ​രോ​ഗ്യ​വ​കു​പ്പ് അ​നു​വ​ദി​ച്ച അ​ഞ്ചു കോ​ടി രൂ​പ വി​നി​യോ​ഗി​ച്ച് പു​തി​യ ആ​ശു​പ​ത്രി കെ​ട്ടി​ടം നി​ർ​മി​ക്കു​ന്ന​തി​നു​ള്ള ടെ​ൻ​ഡ​ർ ന​ട​പ​ടി​ക​ൾ പൂ​ർ​ത്തീ​ക​രി​ച്ച​താ​യി സെ​ബാ​സ്റ്റ്യ​ൻ കു​ള​ത്തു​ങ്ക​ൽ എം​എ​ൽ​എ അ​റി​യി​ച്ചു. അ​ടു​ത്ത​മാ​സ​ത്തോ​ടു കൂ​ടി നി​ർ​മാ​ണ പ്ര​വൃ​ത്തി​ക​ൾ ആ​രം​ഭി​ച്ചു പ​ര​മാ​വ​ധി വേ​ഗ​ത്തി​ൽ പൂ​ർ​ത്തീ​ക​രി​ക്കാ​നാ​ണ് ല​ക്ഷ്യ​മി​ടു​ന്ന​ത്. നി​ല​വി​ലു​ണ്ടാ​യി​രു​ന്ന പ​ഴ​യ ആ​ശു​പ​ത്രി കെ​ട്ടി​ടം പൊ​ളി​ച്ചു മാ​റ്റി​യാ​ണ് പു​തി​യ കെ​ട്ടി​ടം നി​ർ​മി​ക്കു​ന്ന​ത്.

മൂ​ന്നു നി​ല​ക​ളാ​യു​ള്ള കെ​ട്ടി​ട നി​ർ​മാ​ണ​ത്തി​ന് പ്ലാ​ൻ ചെ​യ്ത് അ​തി​ൽ ര​ണ്ടു നി​ല​ക​ളാ​ണ് ഒ​ന്നാം ഘ​ട്ട​മാ​യി ഇ​പ്പോ​ൾ നി​ർ​മി​ക്കു​ന്ന​ത്. ഇ​തി​ൽ ഗ്രൗ​ണ്ട്ഫ്ലോ​ർ 738 സ്ക്വ​യ​ർ മീ​റ്റ​റും ഒ​ന്നാം​നി​ല 400 സ്ക്വ​യ​ർ മീ​റ്റ​റും ഉ​ൾ​പ്പെ​ടെ ര​ണ്ട് നി​ല​ക​ളി​ലാ​യി 1138 സ്ക്വ​യ​ർ മീ​റ്റ​റാ​ണ് ഒ​ന്നാം ഘ​ട്ട​മാ​യി നി​ർ​മി​ക്കു​ന്ന​ത്. 52.71 സെ​ന്‍റ് സ്ഥ​ല​സൗ​ക​ര്യ​മു​ള്ള ആ​ശു​പ​ത്രി​വ​ള​പ്പി​ൽ മ​തി​യാ​യ സൗ​ക​ര്യ​ങ്ങ​ൾ ഒ​രു​ക്കി​യാ​ണ് പു​തി​യ കെ​ട്ടി​ടം നി​ർ​മി​ക്കു​ന്ന​ത്.

ഗ്രൗ​ണ്ട് ഫ്‌​ളോ​റി​ൽ നി​രീ​ക്ഷ​ണ മു​റി, ആ​ന്‍റി​ജ​ൻ ടെ​സ്റ്റിം​ഗ് റൂം, ​ഡ്ര​സിം​ഗ് റൂം, ​വെ​യി​റ്റിം​ഗ് ഏ​രി​യ, റി​സ​പ്ഷ​ൻ, ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്‌​ട​റു​ടെ മു​റി, ഫീ​ഡിം​ഗ് റൂം, ​ഫാ​ർ​മ​സി സ്റ്റോ​ർ, ലാ​ബ്, ഗാ​ർ​ബേ​ജ് ക​ള​ക്‌​ഷ​ൻ, ടോ​യ്‌​ല​റ്റ്, സ്റ്റെ​യ​ർ​കേ​യ്സ് എ​ന്നി​വ​യും ഒ​ന്നാം നി​ല​യി​ൽ ക​ൺ​സ​ൾ​ട്ടിം​ഗ് റൂം, ​വെ​യി​റ്റിം​ഗ് ഏ​രി​യ, പ്രീ​ചെ​ക്ക് ഏ​രി​യ, ഇ​മ്യൂ​ണൈ​സേ​ഷ​ൻ ഏ​രി​യ, സ്റ്റോ​ർ, ഫീ​ഡിം​ഗ് റൂം, ​ടോ​യ്‌​ല​റ്റ് എ​ന്നി​വ​യു​മാ​ണ് ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ള്ള​ത്.

പൊ​തു​മ​രാ​മ​ത്ത് കെ​ട്ടി​ട വി​ഭാ​ഗ​ത്തി​നാ​ണ് നി​ർ​മാ​ണ​ച്ചു​മ​ത​ല. 18 മാ​സ​മാ​ണ് നി​ർ​മാ​ണ കാ​ലാ​വ​ധി. സാ​മൂ​ഹ്യാ​രോ​ഗ്യ​കേ​ന്ദ്ര​ത്തി​ന്‍റെ നി​ർ​മാ​ണോ​ദ്ഘാ​ട​നം ആ​രോ​ഗ്യ​മ​ന്ത്രി വീ​ണ ജോ​ർ​ജ് നി​ർ​വ​ഹി​ക്കും.