പൂ​ഞ്ഞാ​ർ: പൂ​ഞ്ഞാ​ർ ഡി​വി​ഷ​നി​ലെ പ്ര​ധാ​ന വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്ര​മാ​യ മാ​ർ​മ​ല അ​രു​വി​യി​ൽ എ​ത്തു​ന്ന വി​നോ​ദ​സ​ഞ്ചാ​രി​ക​ൾ​ക്കാ​യി എ​ലി​വേ​റ്റ​ഡ് ഗാ​ല​റി നി​ർ​മി​ക്കു​ന്ന​തി​നും ടൂ​റി​സം കേ​ന്ദ്ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന സൗ​ക​ര്യ വി​ക​സ​ന​ത്തി​നു​മാ​യി ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി 35 ല​ക്ഷം രൂ​പ അ​നു​വ​ദി​ച്ച​താ​യി ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം ഷോ​ൺ ജോ​ർ​ജ് അ​റി​യി​ച്ചു.

സു​ര​ക്ഷാ​കാ​ര​ണ​ങ്ങ​ൾ കൊ​ണ്ടു​ത​ന്നെ വി​നോ​ദ​സ​ഞ്ചാ​രി​ക​ൾ​ക്ക് അ​രു​വി​യു​ടെ യ​ഥാ​ർ​ഥ ദൃ​ശ്യ​ഭം​ഗി ആ​സ്വ​ദി​ക്കാ​ൻ സാ​ധി​ക്കാ​തെ വ​രു​ന്നു. എ​ലി​വേ​റ്റ് ഗാ​ല​റി പ്ലാ​റ്റ്ഫോം ത​യാ​റാ​ക്കു​ന്ന​തി​ലൂ​ടെ അ​പ​ക​ട​ര​ഹി​ത​മാ​യി​നി​ന്ന് അ​രു​വി​യു​ടെ സൗ​ന്ദ​ര്യം ആ​സ്വ​ദി​ക്കാ​ൻ ക​ഴി​യും. ഇ​തോ​ടൊ​പ്പം ത​ന്നെ പ്ര​ദേ​ശ​ത്തേ​ക്ക് എ​ത്തി​ച്ചേ​രു​ന്ന ദു​ർ​ഘ​ട​മാ​യ പാ​ത​യു​ടെ ന​വീ​ക​ര​ണ​വും പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ന​ട​പ്പി​ലാ​ക്കും.

ഈ​രാ​റ്റു​പേ​ട്ട ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അ​സി. എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നി​യ​ർ ഷി​ജു, തീ​ക്കോ​യി പ​ഞ്ചാ​യ​ത്ത് അ​സി. എ​ൻ​ജി​നി​യ​ർ സു​ജ എ​ന്നി​വ​ർ സ്ഥ​ലം സ​ന്ദ​ർ​ശി​ച്ച് വി​ശ​ദ​മാ​യ എ​സ്റ്റി​മേ​റ്റ് ത​യാ​റാ​ക്കി. പ​ദ്ധ​തി യാ​ഥാ​ർ​ഥ്യ​മാ​കു​ന്ന​തോ​ടെ മാ​ർ​മ​ല അ​രു​വി​യി​ലേ​ക്ക് കൂ​ടു​ത​ൽ വി​നോ​ദ​സ​ഞ്ചാ​രി​ക​ളെ ആ​ക​ർ​ഷി​ക്കാ​ൻ ക​ഴി​യു​മെ​ന്നും പ്ര​ദേ​ശ​ത്തി​ന്‍റെ ടൂ​റി​സം വി​ക​സ​ന​ത്തി​ന് ഇ​ത് മു​ത​ൽ​ക്കൂ​ട്ടാ​യി മാ​റു​മെ​ന്നും ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം ഷോ​ൺ ജോ​ർ​ജ് പ​റ​ഞ്ഞു.