മു​ണ്ട​ക്ക​യം ഈ​സ്റ്റ്: ടി​ആ​ർ ആ​ൻ​ഡ് ടി ​എ​സ്റ്റേ​റ്റി​ൽ വ​ർ​ഷ​ങ്ങ​ളാ​യി തു​ട​രു​ന്ന വ​ന്യ​മൃ​ഗ​ശ​ല്യ​ത്തി​ന് പ​രി​ഹാ​രം കാ​ണ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ഐ​എ​ൻ​ടി​യു​സി ഇ​ടു​ക്കി ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജോ​ൺ പി. ​തോ​മ​സ് വ​നം​മ​ന്ത്രി എ.​കെ. ശ​ശീ​ന്ദ്ര​ന് നി​വേ​ദ​നം ന​ൽ​കി.

നി​ല​വി​ൽ കു​പ്പ​ക്ക​യം, ചെ​ന്നാ​പ്പാ​റ, മ​ത​മ്പ, ഇ​ഡി​കെ പ്ര​ദേ​ശ​ങ്ങ​ളി​ൽ കാ​ട്ടാ​നശ​ല്യ​ത്തെ​ത്തു​ട​ർ​ന്ന് ജോ​ലി ചെ​യ്യാ​ൻ​പോ​ലും പ​റ്റാ​ത്ത സാ​ഹ​ച​ര്യ​മാ​ണ്.

റ​ബ​ർ​മ​ര​ങ്ങ​ളും തൊ​ഴി​ലാ​ളി കു​ടും​ബ​ങ്ങ​ളു​ടെ കൃ​ഷി​ക​ളും കാ​ട്ട​നാ​ക്കൂ​ട്ടം വ്യാ​പ​ക​മാ​യി ന​ശി​പ്പി​ക്കു​ക​യാ​ണ്. വ​ന്യ​മൃ​ഗ​ശ​ല്യം മൂ​ലം എ​സ്റ്റേ​റ്റി​ലെ സ്കൂ​ളി​ന് അ​വ​ധി കൊ​ടു​ക്കേ​ണ്ട സാ​ഹ​ച​ര്യം വ​രെ​യു​ണ്ടെന്നു നി​വേ​ദ​ന​ത്തി​ൽ ചൂണ്ടി ക്കാട്ടി.