കോ​​ട്ട​​യം: ഹോ​​സ്റ്റ​​ലു​​ക​​ളി​​ലും കാ​ന്‍റീ​​നു​​ക​​ളി​​ലും സു​​ര​​ക്ഷി​​ത ഭ​​ക്ഷ​​ണം എ​​ന്ന ല​​ക്ഷ്യ​​ത്തോ​​ടെ​​യു​​ള്ള പ്ര​​ത്യേ​​ക ഡ്രൈ​​വി​​ന്‍റെ ഭാ​​ഗ​​മാ​​യി ഭ​​ക്ഷ്യ​​സു​​ര​​ക്ഷാ​​വ​​കു​​പ്പി​​ന്‍റെ നേ​​തൃ​​ത്വ​​ത്തി​​ല്‍ വി​​ദ്യാ​​ഭ്യാ​​സ സ്ഥാ​​പ​​ന​​ങ്ങ​​ളോ​​ട​​നു​​ബ​​ന്ധി​​ച്ച് പ്ര​​വ​​ര്‍​ത്തി​​ക്കു​​ന്ന ഹോ​​സ്റ്റ​​ലു​​ക​​ളി​​ലും കാ​​ന്‍റീ​നു​​ക​​ളി​​ലും പ​​രി​​ശോ​​ധ​​ന ന​​ട​​ത്തി.

107 സ്ഥാ​​പ​​ന​​ങ്ങ​​ളി​​ല്‍ ന​​ട​​ത്തി​​യ പ​​രി​​ശോ​​ധ​​ന​​യി​​ല്‍ എ​​ട്ടു സ്ഥാ​​പ​​ന​​ങ്ങ​​ള്‍ അ​​ട​​ച്ചു​​പൂ​​ട്ടാ​​ന്‍ നോ​​ട്ടീ​​സ് ന​​ല്‍​കി. 25 സ്ഥാ​​പ​​ന​​ങ്ങ​​ള്‍​ക്ക് പി​​ഴ ഈ​​ടാ​​ക്കാ​​നു​​ള്ള നോ​​ട്ടീ​​സും 10 സ്ഥാ​​പ​​ന​​ങ്ങ​​ള്‍​ക്ക് അ​​പാ​​ക​​ത​​ക​​ള്‍ പ​​രി​​ഹ​​രി​​ക്കാ​​നു​​ള്ള നോ​​ട്ടീ​​സും ന​​ല്‍​കി.

ഭ​​ക്ഷ്യ​​സു​​ര​​ക്ഷാ നി​​യ​​മ​​ത്തി​​ല്‍ നി​​ര്‍​ദേ​​ശി​​ച്ചി​​ട്ടു​​ള്ള മാ​​ന​​ദ​​ണ്ഡ​​ങ്ങ​​ള്‍ പാ​​ലി​​ക്കു​​ന്നു​​ണ്ടോ എ​​ന്നു ക​​ണ്ടെ​​ത്താ​​നാ​​യി​​രു​​ന്നു പ​​രി​​ശോ​​ധ​​ന. ഭ​​ക്ഷ്യ​​സു​​ര​​ക്ഷ ലൈ​​സ​​ന്‍​സ്/​​ര​​ജി​​സ്ട്രേ​​ഷ​​ന്‍ ഇ​​ല്ലാ​​തെ​​യും ഭ​​ക്ഷ്യ​​സു​​ര​​ക്ഷാ മാ​​ന​​ദ​​ണ്ഡ​​ങ്ങ​​ള്‍ പാ​​ലി​​ക്കാ​​തെ​​യും കാ​ന്‍റീ​​നു​​ക​​ള്‍/​​മെ​​സ് എ​​ന്നി​​വ പ്ര​​വ​​ര്‍​ത്തി​​ക്കാ​​ന്‍ പാ​​ടി​​ല്ലെ​​ന്ന് ജി​​ല്ല ഭ​​ക്ഷ്യ​​സു​​ര​​ക്ഷ അ​​സി. ക​​മ്മീ​ഷ​​ണ​​ര്‍ എ.​​എ. അ​​ന​​സ് പ​​റ​​ഞ്ഞു.

പ​​രി​​ശോ​​ധ​​ന​​യ്ക്ക് ഭ​​ക്ഷ്യ​​സു​​ര​​ക്ഷ ഓ​​ഫീ​​സ​​ര്‍​മാ​​രാ​​യ നി​​മ്മി അ​​ഗ​​സ്റ്റി​​ന്‍, ഡോ. ​​തെ​​രേ​സ്‌​ലി​ന്‍ ലൂ​​യി​​സ്, നീ​​തു ര​​വി​​കു​​മാ​​ര്‍, ന​​വീ​​ന്‍ ജെ​​യിം​​സ്, ഡോ. ​​അ​​ക്ഷ​​യ വി​​ജ​​യ​​ന്‍, ജി.​​എ​​സ്. സ​​ന്തോ​​ഷ് കു​​മാ​​ര്‍ എ​​ന്നി​​വ​​ര്‍ നേ​​തൃ​​ത്വം ന​​ല്‍​കി.