കു​റ​വി​ല​ങ്ങാ​ട്: കാ​ൽ​ന​ട യാ​ത്ര​ക്കാ​രി​യാ​യ വ​യോ​ധി​ക​യെ ആ​ക്ര​മി​ച്ച് സ്വ​ർ​ണ​മാ​ല ക​വ​ർ​ച്ച ചെ​യ്ത കേ​സി​ൽ യു​വാ​വി​നെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ഇ​ല​യ്ക്കാ​ട് പു​തു​ശേ​രി കു​ഴി​യി​ൽ ദീ​പ​ക് റെ​ജി (28) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

ഇ​ന്ന​ലെ പു​ല​ർ​ച്ചെ ആ​റോ​ടെ​യാ​ണ് സം​ഭ​വം. വീ​ട്ടി​ൽ​നി​ന്നു പ​ള്ളി​യി​ലേ​ക്ക് റ​ബ​ർ​ത്തോ​ട്ടം വ​ഴി ന​ട​ന്നു പോ​വു​ക​യാ​യി​രു​ന്ന വ​യോ​ധി​ക​യെ സ്കൂ​ട്ട​റി​ൽ പി​ന്തു​ട​ർ​ന്ന ഇ​യാ​ൾ മു​ഖ​വും വാ​യും പൊ​ത്തി​പ്പി​ടി​ച്ച് ക​ഴു​ത്തി​ൽ കി​ട​ന്ന സ്വ​ർ​ണ​മാ​ല വ​ലി​ച്ചു​പൊ​ട്ടി​ച്ച് സ്കൂ​ട്ട​റി​ൽ ക​യ​റി ക​ട​ന്നു​ക​ള​യു​ക​യാ​യി​രു​ന്നു.

അ​ന്വേ​ഷ​ണ​ത്തി​ൽ മോ​ഷ്ടാ​വി​നെ തി​രി​ച്ച​റി​യു​ക​യും ഇ​യാ​ളെ പി​ടി​കൂ​ടു​ക​യു​മാ​യി​രു​ന്നു. ദീ​പ​ക് റെ​ജി​ക്ക് സ്റ്റേ​ഷ​നി​ൽ ക്രി​മി​ന​ൽ കേ​സ് നി​ല​വി​ലു​ള്ള​താ​യി പോ​ലീ​സ് പ​റ​ഞ്ഞു. പ്ര​തി​യെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി.