ച​​ങ്ങ​​നാ​​ശേ​​രി: ച​​ങ്ങ​​നാ​​ശേ​​രി ഉ​​പ​​ജി​​ല്ലാ സ്‌​​കൂ​​ള്‍ ക​​ലോ​​ത്സ​​വം ന​​വം​​ബ​​ര്‍ 12 മു​​ത​​ല്‍ 15വ​​രെ കു​​റു​​മ്പ​​നാ​​ടം സെ​​ന്‍റ് പീ​​റ്റേ​​ഴ്‌​​സ് ഹ​​യ​​ര്‍ സെ​​ക്ക​​ന്‍​ഡ​​റി, സെ​ന്‍റ് ആ​ന്‍റ​ണീ​​സ് എ​​ല്‍​പി, സെ​​ന്‍റ് ജോ​​സ​​ഫ്‌​​സ് ഇം​​ഗ്ലീ​​ഷ് മീ​​ഡി​​യം, കു​​റു​​മ്പ​​നാ​​ടം ഗ​​വ​. സ്‌​​കൂ​​ളു​​ക​​ളി​​ല്‍ ന​​ട​​ക്കും.

ഇ​​തി​​നോ​​ട​​നു​​ബ​​ന്ധി​​ച്ചു​​ള്ള സ്വാ​​ഗ​​ത​​സം​​ഘം രൂ​​പീ​​ക​​രി​​ച്ചു. സ്വാ​​ഗ​​ത​​സം​​ഘ​​സ​​മ്മേ​​ള​​നം കു​​റു​​മ്പ​​നാ​​ടം സെ​​ന്‍റ് ആ​ന്‍റ​​ണീ​​സ് ഫൊ​​റോ​​ന പ​​ള്ളി വി​​കാ​​രി​​യും കു​​റു​​മ്പ​​നാ​​ടം സ്‌​​കൂ​​ളു​​ക​​ളു​​ടെ മാ​​നേ​​ജ​​രു​​മാ​​യ റ​​വ.​​ഡോ.​ ജോ​​ബി ക​​റു​​ക​​പ്പ​​റ​​മ്പി​​ല്‍ ഉ​​ദ്ഘാ​​ട​​നം ചെ​​യ്തു.

ജി​​ല്ലാ പ​​ഞ്ചാ​​യ​​ത്ത് മെംബര്‍ സു​​ധാ കു​​ര്യ​​ന്‍ അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ചു. ബ്ലോ​​ക്ക് പ​​ഞ്ചാ​​യ​​ത്ത് മെംബര്‍ സൈ​​ന തോ​​മ​​സ്, വാ​​ര്‍​ഡ് മെംബര്‍ ‍ ര​​മ്യ റോ​​യി, ഉ​​പ​​ജി​​ല്ലാ വി​​ദ്യാ​​ഭ്യാ​​സ ഓ​​ഫീ​​സ​​ര്‍ കെ.​​എ.​ സു​​നി​​ത, പ്രി​​ന്‍​സി​​പ്പ​​ല്‍ ജെ​​യിം​​സ് കെ. ​​മാ​​ളി​​യേ​​ക്ക​​ല്‍, വൈ​​സ് പ്രി​​ന്‍​സി​​പ്പ​​ല്‍ എം.​​സി. മാ​​ത്യു, ഹെ​​ഡ്മാ​​സ്റ്റ​​ര്‍ ബി​​നു ജോ​​യി,

പി​ടി​എ പ്ര​​സി​​ഡ​​ന്‍റ് ജെ​​യ്‌​​സ​​ണ്‍ ചെ​​റി​​യാ​​ന്‍, ബ്ലോ​​ക്ക് മെംബര്‍ വ​​ര്‍​ഗീ​​സ് ആ​​ന്‍റ​​ണി, ബ്ലോ​​ക്ക് പ്രോ​​ജ​​ക്ട് കോ-​ഓ​​ര്‍​ഡി​​നേ​​റ്റ​​ര്‍ പി.​​സി.​ രാ​​ധാ​​കൃ​​ഷ്ണ​​ന്‍, ഡി​​സ്ട്രി​​ക്ട് പ്രോ​​ജ​​ക്ട് ഓ​​ഫീ​​സ​​ര്‍ ബി​​നു ഏ​​ബ്ര​​ഹാം ക​​ണ്‍​വീ​​ന​​ര്‍ പി.​​ജെ. ഷൈ​​നി​​ച്ച​​ന്‍ എ​​ന്നി​​വ​​ര്‍​പ്ര​​സം​​ഗി​​ച്ചു.