പാ​മ്പാ​​ടി: വെ​​ള്ള​​ക്ക​​രം അ​​ട​​ച്ചി​​ല്ല. പൈ​​പ്പ് ക​​ണ​​ക്‌​​ഷ​​ൻ വി​ച്ഛേ​​ദി​​ച്ച് ജ​​ല അ​​ഥോ​​റി​​റ്റി​​യു​​ടെ ന​​ട​​പ​​ടി. പാ​​മ്പാ​​ടി റെ​​ഡ്‌​​ക്രോ​​സ് സൊ​​സൈ​​റ്റി​​യു​​ടെ കെ​​ട്ടി​​ട​​ത്തി​​ൽ താ​​ത്കാ​ലി​​ക​​മാ​​യി പ്ര​​വ​​ർ​​ത്തി​​ക്കു​​ന്ന പാ​​മ്പാ​​ടി വി​​ല്ലേ​​ജ് ഓ​​ഫീ​​സി​​ന്‍റെ പൈ​​പ്പ് ക​​ണ​​ക്‌​​ഷ​​നാ​​ണ് വി​ച്ഛേ​​ദി​​ച്ച​​ത്. 3050 രൂ​​പ​​യാ​​ണ് വെ​​ള്ള​​ക്ക​​ര​​മാ​​യി വി​​ല്ലേ​​ജ് ഓ​​ഫീ​സി​​നു ഉ​​ള്ള​​ത്. ബി​​ല്ല് ല​​ഭി​​ച്ച ഉ​​ട​​ൻ റെ​​ഡ്ക്രോ​​സ് ഭാ​​ര​​വാ​​ഹി​​ക​​ൾ ഉ​​ദ്യോ​​ഗ​​സ്ഥ​​രെ ഏ​​ൽ​​പ്പി​​ച്ചെ​​ങ്കി​​ലും അ​​ട​​ക്കാ​​ൻ ത​​യാ​​റാ​​യി​ല്ല.

തു​​ട​​ർ​​ന്ന് ജ​​ല അ​​ഥോ​​റി​​റ്റി ഉ​​ദ്യോ​​ഗ​​സ്‌​​ഥ​​ർ വെ​​ള്ളം നി​​ര​​ക്ക് അ​​ട​​യ്ക്ക​​ണ​​മെ​​ന്ന് അ​​ന്ത്യ​​ശാ​​സ​​നം ന​​ൽ​​കി​​യി​ട്ടും ത​​യാ​​റാ​​കാ​​തെ വ​​ന്ന​​തോ​​ടെ ഈ ​​മാ​​സം 15ന് ​​ജ​​ല അ​​ഥോ​​റി​​റ്റി ഉ​​ദ്യോ​​ഗ​​സ്‌​​ഥ​​രെ​​ത്തി ക​​ണ​​ക്‌ഷൻ നീ​​ക്കി വി​ച്ഛേ​ദി​ക്കു​ക​യാ​യി​രു​ന്നു.

സ്മ‌ാ​​ർ​​ട്ട് വി​​ല്ലേ​​ജ് ഓ​​ഫീ​​സാ​​ക്കാ​​ൻ ര​​ണ്ടു വ​​ർ​​ഷം മു​​ൻ​​പാ​​ണ് പ​​ഴ​​യ കെ​​ട്ടി​​ട​​ത്തി​​ൽ​നി​​ന്നു വി​​ല്ലേ​​ജ് ഓ​​ഫീ​​സ് താ​ത്​​കാ​​ലി​​ക കെ​​ട്ടി​​ട​​ത്തി​​ലേ​​ക്ക് മാ​​റ്റി​​യ​​ത്. ഏ​​ഴ് മാ​​സ​​ത്തേ​​ക്കാ​​യി​​രു​​ന്നു റെ​​ഡ്ക്രോ​​സ് സൊ​​സൈ​​റ്റി​​യു​​ടെ ഹാ​​ൾ വി​​ട്ടു ന​​ൽ​​കി​​യ​​ത് ഇ​​പ്പോ​​ൾ രണ്ടുവ​​ർ​​ഷ​​വും നാലു മാ​​സ​​വും ക​​ഴി​​ഞ്ഞി​​ട്ടും ഓ​​ഫീ​​സ് മാ​​റാ​​ൻ ന​​ട​​പ​​ടി​​യാ​​യി​​ട്ടി​​ല്ല.

സൊ​​സൈ​​റ്റി ഹാ​​ളി​​ൽ നി​​ന്നു ല​​ഭി​​ച്ചി​​രു​​ന്ന വാ​​ട​​ക കൊ​​ണ്ടാ​​ണ് മ​​റെ​​ഡ്‌​​ക്രോ​​സ് സൊ​​സൈ​​റ്റി​​യു​​ടെ പ്ര​​വ​​ർ​​ത്ത​​ന​​ങ്ങ​​ൾ ന​​ട​​ത്തി​​യി​​രു​​ന്ന​​ത് ഇ​​പ്പോ​​ൾ വാ​​ട​​ക​​യു​​മി​​ല്ല പൈ​​പ്പ് ക​​ണ​​ക്‌​​ഷ​​ൻ വി​ച്ഛേ​​ദി​​ക്കു​​ക​​യും ചെ​​യ്‌​​തി​രി​ക്കു​ക​യാ​ണെ​ന്ന് റെ​ഡ്ക്രോ​സ് ചെ​യ​ർ​മാ​ൻ ഒ.​സി. ചാ​ക്കോ പ​റ​ഞ്ഞു.