പാ​ലാ: അ​ശാ​സ്ത്രീ​യ​മാ​യ ഭ​ക്ഷ​ണ​രീ​തി ഉ​പേ​ക്ഷി​ച്ച് ആ​രോ​ഗ്യ​മു​ള്ള ഭ​ക്ഷ​ണ​ക്ര​മ​ത്തി​ലേ​ക്ക് മാ​റാ​ന്‍ മ​ല​യാ​ളി​ക​ള്‍​ക്ക് സാ​ധി​ക്ക​ണ​മെ​ന്ന് മ​ന്ത്രി പി. ​പ്ര​സാ​ദ്. പാലാ​യി​ല്‍ സെ​ന്‍റ് തോ​മ​സ് പ്ര​സി​നു സ​മീ​പം ആ​രം​ഭി​ച്ച കേ​ര​ള ഗ്രോ ​ജി​ല്ലാ സ്റ്റോ​റി​ന്‍റെ ഉ​ദ്ഘാ​ട​നം നി​ര്‍​വ​ഹി​ച്ചു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി.

പാ​ലാ രൂ​പ​ത​യെ​ന്നാ​ല്‍ ക​ര്‍​ഷ​ക രൂ​പ​ത​യാ​ണെ​ന്നും ക​ര്‍​ഷ​ക​രു​ടെ മു​ന്നേ​റ്റ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളി​ല്‍ സ​ര്‍​ക്കാ​ര്‍ ഏ​ജ​ന്‍​സി​ക​ളു​മാ​യി സ​ഹ​ക​രി​ക്കാ​ന്‍ രൂ​പ​ത ആ​ഗ്ര​ഹി​ക്കു​ന്ന​തി​ന്‍റെ തെ​ളി​വാ​ണ് പാ​ലാ​യി​ലെ കേ​ര​ള ഗ്രോ ​സ്റ്റോ​റെ​ന്നും ബി​ഷ​പ് മാ​ര്‍ ജോ​സ​ഫ് ക​ല്ല​റ​ങ്ങാ​ട്ട് അ​ഭി​പ്രാ​യ​പ്പെട്ടു.

മാ​ണി സി. ​കാ​പ്പ​ന്‍ എം​എ​ല്‍​എ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കേ​ര​ളാ ഗ്രോ ​ഉ​ത്പ​ന്ന​ങ്ങ​ളു​ടെ ആ​ദ്യ വി​ല്പ​ന ജോ​സ് കെ. ​മാ​ണി എം​പി നി​ര്‍​വ​ഹി​ച്ചു. മു​നി​സി​പ്പ​ല്‍ ചെ​യ​ര്‍​മാ​ന്‍ ഷാ​ജു വി. ​തു​രു​ത്തേ​ൽ, ജി​ല്ലാ പ്രി​ന്‍​സി​പ്പ​ല്‍ കൃ​ഷി ഓ​ഫീ​സ​ര്‍ ജോ ​ജോ​സ്, ആ​ത്മ പ്രോ​ജ​ക്‌​ട് ഡ​യ​റ​ക്ട​ര്‍ ഏ​ബ്ര​ഹാം സെ​ബാ​സ്റ്റ്യ​ന്‍,

പാ​ലാ സോ​ഷ്യ​ല്‍ വെ​ല്‍​ഫെ​യ​ര്‍ സൊ​സൈ​റ്റി പ്ര​സി​ഡ​ന്‍റ് ഫാ. ​തോ​മ​സ് കി​ഴ​ക്കേ​ല്‍, റ​വ.​ഡോ. ജോ​ര്‍​ജ് വ​ര്‍​ഗീ​സ് ഞാ​റ​ക്കു​ന്നേ​ല്‍, ഫാ. ​ജോ​സ് ത​റ​പ്പേ​ല്‍, ഫാ. ​സൈ​റ​സ് വേ​ലം​പ​റ​മ്പി​ല്‍, ഫാ. ​ജോ​സ​ഫ് താ​ഴ​ത്തു​വ​രി​ക്ക​യി​ല്‍, ഫാ. ​ഇ​മ്മാ​നു​വ​ല്‍ കാ​ഞ്ഞി​ര​ത്തു​ങ്ക​ല്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.