ച​​ങ്ങ​​നാ​​ശേ​​രി: നി​​യു​​ക്ത ക​​ര്‍​ദി​​നാ​​ള്‍ മോൺ ജോ​​ര്‍​ജ് കു​​വ​​ക്കാ​​ട്ടി​​ന് ച​​ങ്ങ​​നാ​​ശേ​​രി​​യി​​ല്‍ ഉ​​ജ്വ​​ല വ​​ര​​വേ​​ല്‍​പ്. സ്വീ​​ക​​ര​​ണ ച​​ട​​ങ്ങു​​ക​​ള്‍ പ്രാ​​ര്‍​ഥ​​നാ നി​​ര്‍​ഭ​​ര​​വും ആ​​ഹ്ലാ​​ദ​​ഭ​​രി​​ത​​വു​​മാ​​യി​​രു​​ന്നു.

വൈ​​കു​​ന്നേ​​രം നാ​​ലി​​ന് മെ​​ത്രാ​​പ്പോ​​ലീ​​ത്ത​​ന്‍ പ​​ള്ളി​​യി​​ല്‍ എ​​ത്തി​​യ നി​​യു​​ക്ത ക​​ര്‍​ദി​​നാ​​ളി​​നെ ഏ​​റെ ആ​​ദ​​ര​​വോ​​ടും സ്‌​​നേ​​ഹ​​ത്തോ​​ടെ​​യു​​മാ​​ണ് ആ​​ര്‍​ച്ച്ബി​​ഷ​​പ് മാ​​ര്‍ ജോ​​സ​​ഫ് പെ​​രു​​ന്തോ​​ട്ട​​ത്തി​ന്‍റെ നേ​​തൃ​​ത്വ​​ത്തി​​ല്‍ വൈ​​ദി​​ക​​രും സ​​ന്യാ​​സി​​നി​​ക​​ളും അ​​ത്മാ​​യ​​രും ഉ​​ള്‍​പ്പെ​​ടു​​ന്ന വ​​ലി​​യ വി​​ശ്വാ​​സി​സ​​മൂ​​ഹം വ​​ര​​വേ​​റ്റ​​ത്. വൈ​​ദി​​ക​​നാ​​യി​​രി​​ക്കെ ക​​ര്‍​ദി​​നാ​​ള്‍ പ​​ദ​​വി​​യി​​ലേ​​ക്കു​​യ​​ര്‍​ത്തി​​യ ഭാ​​ര​​ത​​ത്തി​​ലെ ആ​​ദ്യ​​വൈ​​ദി​​ക​​ന്‍​കൂ​​ടി​​യാ​​ണ് മോ​​ണ്‍.​ കൂ​​വ​​ക്കാ​​ട്ട്. ഈ​​മാ​​സം ആ​​റി​​നാ​​ണ് ഫ്രാ​​ന്‍​സി​​സ് പാ​​പ്പ മോ​​ണ്‍.​ കൂ​​വ​​ക്കാ​​ട്ടി​​നെ ക​​ര്‍​ദി​​നാ​​ളാ​​യി പ്ര​​ഖ്യാ​​പി​​ച്ച​​ത്.

അ​​തി​​രൂ​​പ​​ത പ്രൊ​​ക്യു​​റേ​​റ്റ​​ര്‍ ഫാ.​ ​ചെ​​റി​​യാ​​ന്‍ കാ​​രി​​ക്കൊ​​മ്പി​​ല്‍, ചാ​​ന്‍​സി​​ല​​ര്‍ ഫാ. ​​ഐ​​സ​​ക് ആ​​ല​​ഞ്ചേ​​രി, വി​​കാ​​രി റ​​വ.​​ഡോ.​ ജോ​​സ് കൊ​​ച്ചു​​പ​​റ​​മ്പി​​ല്‍, ഫാ.​ ​ലി​​ബ​​ന്‍ തു​​ണ്ടു​​ക​​ളം, ഫാ.​ ​ജെ​​റി​​ന്‍ കാ​​വ​​നാ​​ട്ട്, ഫാ.​ ​നി​​ഖി​​ല്‍ അ​​റ​​ക്ക​​ത്ത​​റ,

പാ​​സ്റ്റ​​റ​​ല്‍​കൗ​​ണ്‍​സി​​ല്‍ സെ​​ക്ര​​ട്ട​​റി ഡോ.​ ​രേ​​ഖാ മാ​​ത്യൂ​​സ്, കൈ​​ക്കാ​​ര​​ന്മാ​​രാ​​യ ജോ​​മി ജോ​​സ​​ഫ് കാ​​വാ​​ലം പു​​തു​​പ്പ​​റ​​മ്പി​​ല്‍, ലാ​​ലി​​ച്ച​​ന്‍ മു​​ക്കാ​​ട​​ന്‍, ബി​​നോ പാ​​റ​​ക്ക​​ട​​വി​​ല്‍, പാ​​രി​​ഷ് കൗ​​ണ്‍​സി​​ല്‍ സെ​​ക്ര​​ട്ട​​റി സോ​​ണി ക​​രി​​മ​​റ്റം, അ​​തി​​രൂ​​പ​​ത പി​​ആ​​ര്‍​ഒ അ​​ഡ്വ.​ ജോ​​ജി ചി​​റ​​യി​​ല്‍, വാ​​ര്‍​ഡ് കൗ​​ണ്‍​സി​​ല​​ര്‍ ബീ​​നാ ജോ​​ബി, സൈ​​ബി അ​​ക്ക​​ര തു​​ട​​ങ്ങി​​യ​​വ​​ര്‍ നേ​​തൃ​​ത്വം ന​​ല്‍​കി.