കാ​ഞ്ഞി​ര​പ്പ​ള്ളി: റേ​ഡി​യോ 90 ക്ല​ബ്ബും ദീ​പി​ക ബാ​ല​സ​ഖ്യ​വും സം​യു​ക്ത​മാ​യി സം​ഘ​ടി​പ്പി​ക്കു​ന്ന ലീ​ഡേ​ഴ്സ് ട്രെ​യി​നിം​ഗ് പ്രോ​ഗ്രാം കാ​ഞ്ഞി​ര​പ്പ​ള്ളി അ​മ​ൽ​ജ്യോ​തി എ​ൻ​ജി​നി​യ​റിം​ഗ് കോ​ള​ജി​ൽ 31നു ​രാ​വി​ലെ 10ന് ​ന​ട​ക്കും.

ജി​ല്ലാ ക​ള​ക്ട​ർ ജോ​ൺ വി. ​സാ​മു​വ​ൽ ട്രെ​യി​നിം​ഗ് പ്രോ​ഗ്രാം ഉ​ദ്ഘാ​ട​നം ചെ​യ്യും. രാ​ഷ്‌​ട്ര​ദീ​പി​ക ഡ​യ​റ​ക്ട​റും കാ​ഞ്ഞി​ര​പ്പ​ള്ളി രൂപ​ത വി​കാ​രി ജ​ന​റാ​ളു​മാ​യ ഫാ. ​ബോ​ബി അ​ല​ക്സ് മ​ണ്ണം​പ്ലാ​ക്ക​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. റേ​ഡി​യോ 90 എ​ഫ്എം സ്റ്റേ​ഷ​ൻ ഡ​യ​റ​ക്ട​ർ ഫാ. ​സി​ജു ജോ​ൺ പു ല്ലം​പ്ലാ​യി​ൽ സ​ന്ദേ​ശം ന​ൽ​കും.

മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക മാ​തു സജി, അ​മ​ൽ​ജ്യോ​തി കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ ഡോ. ​ലി​ല്ലി​ക്കു​ട്ടി ജേ​ക്ക​ബ്, റേ​ഡി​യോ 90 എഫ്എം പ്രോ​ഗ്രാം ഡ​യ​റ​ക്ട​ർ ഫാ. ​ജോ​മി കു​മ്പു​ക്കാ​ട്ട്, ഡി​സി​എ​ൽ നാ​ഷ​ണ​ൽ കോ-​ഓ​ർ​ഡി​നേ​റ്റ​ർ വ​ർ​ഗീ​സ് കൊ​ച്ചു​കു​ന്നേ​ൽ, സ്വ​രു​മ ചാ​രി​റ്റ​ബി​ൾ ട്ര​സ്റ്റ് മെം​ബ​ർ സ​ക്ക​റി​യ ഞാ​വ​ള്ളി​യി​ൽ എ​ന്നി​വ​ർ വി​വി​ധ വി​ഷ​യ​ങ്ങ​ളി​ൽ ക്ലാ​സു​ക​ൾ ന​യി​ക്കും.

മ​ദ്യ​ത്തി​നും മ​യ​ക്കു​മ​രു​ന്നി​നു​മെ​തി​രേ കു​ട്ടി​ക​ളെ ബോ​ധ​വ​ത്ക​രി​ക്കു​ക, ല​ക്ഷ്യ​ബോ​ധ​വും ക​ലാ​മൂ​ല്യ​വും സ​ർ​ഗാ​ത്മ​ക ചി​ന്ത​ക​ളും ഉ​യ​ർ​ത്തി സ​മൂ​ഹ​ത്തി​നും രാ‍​ജ്യ​ന​ന്മ​യ്ക്കും ഉ​പ​ക​രി​ക്കു​ന്ന വി​ധ​ത്തി​ൽ കു​ട്ടി​ക​ളെ രൂ​പ​പ്പെ​ടു​ത്തു​ക, മി​ക​ച്ച മാ​ധ്യ​മ സം​സ്കാ​ര​വും മി​ക​ച്ച നേ​തൃ​പാ​ട​വവു​മു​ള്ള കു​ട്ടി​ക​ളാ​യി വ​ള​ർ​ന്നു വ​രു​ന്ന​തി​ന് സ​ഹാ​യി​ക്കു​ക എ​ന്നീ ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ചി​രി​ക്കു​ന്ന​ത്. വി​വി​ധ സ്കൂ​ളു​ക​ളി​ലെ റേ​ഡി​യോ 90 ക്ല​ബ് ഭാ​ര​വാ​ഹി​ക​ളും ഡി​സി​എ​ൽ ഭാ​ര​വാ​ഹി​ക​ളു​മാ​യ കു​ട്ടി​ക​ൾ​ക്കാ​ണ് ലീ​ഡേ​ഴ്സ് ട്രെ​യി​നിം​ഗ് ന​ട​ത്ത​പ്പെ​ടു​ന്ന​ത്.

ട്രെ​യി​നിം​ഗി​ന്‍റെ ഭാ​ഗ​മാ​യി റേ​ഡി​യോ 90 എ​ഫ്എം ടീ​മി​ന്‍റെ ഐ​സ് ബ്രേ​ക്കി​ഗ് സെ​ഷ​ൻ​സും ഒ​പ്പം കു​ട്ടി​ക​ൾ​ക്ക് റേ​ഡി​യോ നി​ല​യം സ​ന്ദ​ർ​ശി​ക്കു​ന്ന​തി​നും സൗ​ക​ര്യ​മു​ണ്ടാ​യി​രി​ക്കും. ട്രെ​യി​നിം​ഗ് പ്രോ​ഗ്രാ​മി​ൽ പ​ങ്കെ​ടു​ക്കു​ന്ന കു​ട്ടി​ക​ൾ​ക്ക് ഉ​ച്ച​ഭ​ക്ഷ​ണം ഉ​ണ്ടാ​യി​രി​ക്കു​ന്ന​താ​ണ്.