വയോധികയുടെ മാല കവർന്ന യുവാവ് അറസ്റ്റിൽ
1463892
Friday, October 25, 2024 7:04 AM IST
കുറവിലങ്ങാട്: കാൽനട യാത്രക്കാരിയായ വയോധികയെ ആക്രമിച്ച് സ്വർണമാല കവർച്ച ചെയ്ത കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ഇലയ്ക്കാട് പുതുശേരി കുഴിയിൽ ദീപക് റെജി (28) ആണ് അറസ്റ്റിലായത്. ഇന്നലെ പുലർച്ചെ ആറോടെയാണ് സംഭവം.
വീട്ടിൽനിന്നു പള്ളിയിലേക്ക് റബർത്തോട്ടം വഴി നടന്നു പോവുകയായിരുന്ന വയോധികയെ സ്കൂട്ടറിൽ പിന്തുടർന്ന ഇയാൾ മുഖവും വായും പൊത്തിപ്പിടിച്ച് കഴുത്തിൽ കിടന്ന സ്വർണമാല വലിച്ചുപൊട്ടിച്ച് സ്കൂട്ടറിൽ കയറി കടന്നുകളയുകയായിരുന്നു. ദീപക് റെജിക്ക് സ്റ്റേഷനിൽ ക്രിമിനൽ കേസ് നിലവിലുള്ളതായി പോലീസ് പറഞ്ഞു. പ്രതിയെ കോടതിയിൽ ഹാജരാക്കി.