പാ​ലാ: പാ​ലാ ഉ​പ​ജി​ല്ലാ സ്‌​കൂ​ള്‍ ക​ലോ​ത്സ​വം ഇ​ന്നു മു​ത​ല്‍ 30 വ​രെ വി​ള​ക്കു​മാ​ടം സെ​ന്‍റ് ജോ​സ​ഫ്‌​സ് ഹ​യ​ര്‍ സെ​ക്ക​ൻ​ഡ​റി സ്‌​കൂ​ള്‍, സെ​ന്‍റ് ത്രേ​സ്യാ​സ് യു​പി സ്‌​കൂ​ള്‍ എ​ന്നി​വി​ട​ങ്ങ​ളി​ലാ​യി ന​ട​ക്കും. ക​ലോ​ത്സ​വ​ത്തി​ന് മു​ന്നോ​ടി​യാ​യി ഇ​ന്ന് 9.30ന് ​പൈ​ക​യി​ല്‍​നി​ന്ന് വി​ള​ബ​ര ഘോ​ഷ​യാ​ത്ര ന​ട​ത്തും.

രാവിലെ 10.30ന് ​വി​ള​ക്കു​മാ​ടം പ​ള്ളി പാ​രി​ഷ് ഹാ​ളി​ല്‍ ചേ​രു​ന്ന സമ്മേ​ള​ന​ത്തി​ല്‍ ജോ​സ് കെ. ​മാണി എം​പി ഉ​ദ്ഘാ​ട​നം നി​ര്‍​വ​ഹി​ക്കും. മാ​ണി സി. ​കാ​പ്പ​ന്‍ എം​എ​ല്‍​എ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. എ​ഇ​ഒ ബി. ​ഷൈ​ല, സ്‌​കൂ​ള്‍ മാ​നേ​ജ​ര്‍ ഫാ. ​ജോ​ര്‍​ജ് മ​ണ്ണു​ക്കു​ശു​മ്പി​ല്‍, പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ സാ​ജോ പൂ​വ​ത്താ​നി, ജോ​ബി സെ​ബാ​സ്റ്റ്യ​ന്‍,

ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം രാ​ജേ​ഷ് വാ​ളി​പ്ലാ​ക്ക​ല്‍, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം ജോ​സ് ചെ​മ്പ​ക​ശേ​രി, പ​ഞ്ചാ​യ​ത്ത് മെം​ബ​ര്‍ സോ​ജ​ന്‍ തൊ​ടു​ക​യി​ല്‍ തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ക്കും. 30നു ​വൈ​കു​ന്നേ​രം 4.30ന് ​ന​ട​ക്കു​ന്ന സ​മാ​പ​ന സ​മ്മേ​ള​നം കെ. ​ഫ്രാ​ന്‍​സി​സ് ജോ​ര്‍​ജ് എം​പി ഉ​ദ്ഘാ​ട​നം ചെ​യ്യും.