സ്ത്രീ​പീ​ഡ​ക​ർ​ക്ക് താ​ക്കീ​താ​യി പ്ര​തി​ഷേ​ധകൂ​ട്ടാ​യ്മ
Monday, August 26, 2024 1:35 AM IST
പി​ലാ​ത്ത​റ: കോ​ൽ​ക്കത്ത​യി​ൽ ക്രൂ​ര​പീ​ഡ​ന​ത്തി​നി​ര​യാ​യി കൊ​ല്ല​പ്പെ​ട്ട വ​നി​താ ഡോ​ക്ട​ർ​ക്കും കു​ടും​ബാം​ഗ​ങ്ങ​ൾ​ക്കും ഐ​ക്യ​ദാ​ർ​ഢ്യം പ്ര​ഖ്യാ​പി​ച്ചും കൊ​ല​യാ​ളി​ക​ൾ​ക്കെ​തി​രേ ക​ർ​ശ​ന ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടും സ്ത്രീ ​പീ​ഡ​ക​ർ​ക്ക് താ​ക്കീ​തു​മാ​യി പി​ലാ​ത്ത​റ​യി​ൽ പ്ര​തി​ഷേ​ധകൂ​ട്ടാ​യ്മ സം​ഘ​ടി​പ്പി​ച്ചു. ക​ണ്ണൂ​ർ രൂ​പ​ത വ​നി​താ ക​മ്മീ​ഷ​ൻ, കെ​സി​വൈ​എം എ​ന്നി​വ​യു​ടെ സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ൽ ഗ​തി​കെ​ട്ട സ്ത്രീ​ത്വം നാ​ടി​ന്‍റെ ദുഃ​ഖം എ​ന്ന പേ​രി​ൽ സം​ഘ​ടി​പ്പി​ച്ച പ്ര​തി​ഷേ​ധ കൂ​ട്ടാ​യ്മ പി​ലാ​ത്ത​റ ഫൊറോന വി​കാ​രി ഫാ.​ ബെ​ന്നി മ​ണ​പ്പാ​ട്ട് ഉ​ദ്ഘാ​ട​നം ചെ​യ്തു.

ബം​ഗാ​ൾ പോ​ലീ​സി​ന്‍റെ ഭാ​ഗ​ത്ത് ക​ടു​ത്ത വീ​ഴ്ച​യു സം​ഭ​വി​ച്ച​താ​യു​ള്ള കോ​ട​തി​യു​ടെ നി​രീ​ക്ഷ​ണ​മെ​ങ്കി​ലും ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ ക​ണ്ണു തു​റ​പ്പി​ക്ക​ണം. ഇ​നി​യൊ​രു സ്ത്രീ​ക്കും ഇ​ത്ത​രം ദു​ർ​ഗ​തി ഉ​ണ്ടാ​കാ​തി​രി​ക്കാ​ൻ സ​ർ​ക്കാ​രു​ക​ൾ ജാ​ഗ്ര​ത പു​ല​ർ​ത്ത​ണ​മെ​ന്നും ഫാ. ​ബെ​ന്നി മ​ണ​പ്പാ​ട്ട് ആ​വ​ശ്യ​പ്പെ​ട്ടു. ക​ണ്ണൂ​ര്‍ രൂ​പ​ത വ​നി​ത ക​മ്മീ​ഷ​ന്‍ സെ​ക്ര​ട്ട​റി പു​ഷ്പ ക്രി​സ്റ്റി വി​ഷ​യാ​വ​ത​ര​ണം ന​ട​ത്തി. ക​ണ്ണൂ​ര്‍ കോ​ർ​പ​റേ​ഷ​ൻ ഡ​പ്യൂ​ട്ടി മേ​യ​ര്‍ ഇ​ന്ദി​ര മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. കെ​സി​വൈ​എം​ രൂ​പ​ത പ്ര​സി​ഡ​ന്‍റ് ഫെ​ബി​ന ഫെ​ലി​ക്‌​സ്, ഫാ. ​ഷോ​ബി, ഫാ. ​ലോ​റ​ന്‍​സ് പ​ന​ക്ക​ല്‍, സി​സ്റ്റ​ർ റൊ​സീ​ന, ക​ണ്ണൂ​ർ കോ​ർ​പ​റേ​ഷ​ൻ കൗ​ൺ​സി​ല​ർ​മാ​രാ​യ സാ​ബി​റ, സു​നി​ഷ, കെ​സി​വൈ​എം സെ​ക്ര​ട്ട​റി സെ​ബി പി. ​സ​ന്തോ​ഷ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.