വന്യമൃഗ ശല്യത്തിനെതിരേ പ്രതിഷേധം
1452321
Wednesday, September 11, 2024 1:45 AM IST
കേളകം: വന്യമൃഗ ശല്യത്തിനെതിരേയും, തകർന്ന ആനമതിൽ പുനർനിർമിക്കാത്തതിലും പ്രതിഷേധിച്ച് കേളകം മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ വളയംചാൽ ഫോറസ്റ്റ് ഓഫീസിലേക്ക് മാർച്ചും ധർണയും നടത്തി. കെപിസിസി മെംബർ ലിസി ജോസഫ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് സന്തോഷ് മണ്ണാർകുളം അധ്യക്ഷത വഹിച്ചു. നേതാക്കളായ ജോയി വേളുപുഴ, ജോസ് നടപ്പുറം, എം.ജി. ജോസഫ്, പഞ്ചായത്ത് അംഗങ്ങളായ ബിജു ചാക്കോ, ജോണി പാമ്പാടി, ഷിജി സുരേന്ദ്രൻ, സുനിത വാത്യാട്ട് തുടങ്ങിയവർ പ്രസംഗിച്ചു.
തുടർന്ന് അസിസ്റ്റന്റ് വൈൽഡ് ലൈഫ് വാർഡിനോട് സംസാരിച്ചതിനെ തുടർന്ന് പ്രശ്നക്കാരായ കുരങ്ങളെ അടിയന്തരമായി കൂടുവച്ച് പിടികൂടുമെന്നും, തകർന്ന ആന മുതൽ ഉടൻ പുനർ നിർമിക്കാനുള്ള നടപടി സ്വീകരിക്കുമെന്ന ഉറപ്പും നൽകി.