ഓണാഘോഷം സംഘടിപ്പിച്ചു
1452889
Friday, September 13, 2024 1:30 AM IST
കുടിയാന്മല: കേരള സീനിയർ സിറ്റിസൺ ഫോറം (കെഎസ്സിഎഫ്) കുടിയാന്മല യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ഓണാഘോഷ പരിപാടി സംഘടിപ്പിച്ചു. യൂണിറ്റ് പ്രസിഡന്റ് സി.ഡി. മാത്യു ചെരുവിൽ അധ്യക്ഷത വഹിച്ചു. ചടങ്ങിൽ യൂണിറ്റിലെ എറ്റവും പ്രായം കൂടിയ അംഗങ്ങളായ പുതുപ്പറമ്പിൽ ജോസഫ്, വാഴയിൽ ദേവസ്യ എന്നിവരെ പൊന്നാടയണിയിച്ച് ആദരിച്ചു. പുതുപ്പറമ്പിൽ ജോസഫ്, യൂണിറ്റ് സെക്രട്ടറി പി.വി. ജെയിംസ് എന്നിവർ പ്രസംഗിച്ചു. പൂക്കള മത്സരം, കസേര കളി, ബോൾ പാസിംഗ്, സംഗീത മത്സരം, തിരി കത്തിക്കൽ എന്നീ മത്സരങ്ങൾ നടത്തി. വിജയികൾക്ക് സമ്മാനങ്ങളും പങ്കെടുത്തവർക്കെല്ലാം പായസവും വിതരണം ചെയ്തു.
ഓണക്കിറ്റ് നല്കി
ധർമശാല: മാങ്ങാട്ടുപറമ്പ് കെഎപി നാലാം ബറ്റാലിയന് കീഴിലുള്ള മൈത്രി പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ യൂണിറ്റിന്റെ സ്വാന്തന പരിചരണത്തിലുള്ള കിടപ്പ് രോഗികൾക്ക് കെപിഎ, കെപിഒഎ ജില്ലാ കമ്മിറ്റികളുടെയും, മൈത്രി പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ യൂണിറ്റിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ ഓണക്കിറ്റുകൾ നൽകി. ആന്തൂർ മുനിസിപ്പാലിറ്റി, കല്യാശേരി,ചെറുകുന്ന്, പഴയങ്ങാടി പഞ്ചായത്തുകൾക്ക് കീഴിലുള്ള മൈത്രിയുടെ പരിചരണത്തിനുള്ള കിടപ്പ് രോഗികൾക്ക് എല്ലാവർഷവും ഓണക്കിറ്റുകൾ നൽകി വരാറുണ്ട്.
വിതരണോഗ്ഘാടനം ക്യാന്പ് കമാൻണ്ടന്റ് എൻ.ജെ. ദേവസ്യ നിർവഹിച്ചു. കെപിഒഎ സംസ്ഥാന നിർവാഹ സമിതി അംഗം ടി. ബാബൂ , ജില്ലാ പ്രസിഡന്റ് രാധാകൃഷ്ണൻ കാവുമ്പായി, ജോയിന്റ് സെക്രട്ടറി രഞ്ജിത്ത്, കെ. വിശ്വംഭരൻ, ദിനേശൻ, കെപിഎ ജില്ലാ സെക്രട്ടറി അനിരുദ്ധ്, പ്രസിഡന്റ് ശ്രീജേഷ്, ട്രഷറർ അഖിലേഷ്, വിപിൻ വേണു, ജയന്ത്, മൈത്രി പാലിയേറ്റീവ് കെയർ സെക്രട്ടറി ആർ.പി സിനിലാൽ, പാലിയേറ്റീവ് കെയർ നഴ്സ് എൽസി മൈത്രി വോളന്റിയർ തമ്പാൻ എന്നിവർ പങ്കെടുത്തു.
ഓണക്കോടി നൽകി
തളിപ്പറമ്പ്: രണ്ടാം വർഷവും പതിവ് തെറ്റിക്കാതെ മുതിർന്ന പൗരൻമാരുടെ വീടുകളിൽ ഓണക്കോടിയുമായി കൗൺസിലർ. തളിപ്പറന്പ് നഗരസഭയിലെ പാലക്കുളങ്ങര വാർഡിലെ കൗൺസിലറായ കെ. വത്സരാജനാണ് തന്റെ വാർഡിലുള്ള മുതിർന്ന പൗരൻമാർക്കുള്ള ഓണക്കോടിയുമായി ഗൃഹസന്ദർശനം നടത്തിയത്. വാർഡിലെ 35 ഓളം മുതിർന്ന പൗരന്മാർക്ക് സ്വന്തം ചെലവിലാണ് കെ. വൽസരാജ് ഓണക്കോടി നൽകുന്നത്. കഴിഞ്ഞ വർഷവും ഓണക്കോടി നൽകിയിരന്നു.