പന്തം കൊളുത്തി പ്രകടനം നടത്തി
1452324
Wednesday, September 11, 2024 1:45 AM IST
ഇരിട്ടി: വിലക്കയറ്റം നിയന്ത്രിക്കാൻ സർക്കാർ അടിയന്തരമായി ഇടപെടുക, രാഷ്ട്രീയ ലാഭത്തിനായി തൃശൂർ പൂരം കലക്കിയ ഗൂഢാലോചന കാർക്കെതിരെ നടപടി സ്വീകരിക്കുക, ആഭ്യന്തര വകുപ്പിന്റെ ക്രിമിനൽവത്കരണം അവസാനിപ്പിക്കുക, മാഫിയ സംരക്ഷകനായ മുഖ്യമന്ത്രി രാജിവെക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് കോൺഗ്രസ് പന്തം കൊളുത്തി പ്രകടനം നടത്തി. ഉളിക്കൽ ടൗണിൽ കെപിസിസി മെംബർ പി.സി. ഷാജി ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ടോമി മുക്കനോലി അധ്യക്ഷ വഹിച്ചു. ചാക്കോ പാലക്കലോടി,ബേബി തോലാനി, ജോസഫ് ആഞ്ഞിലത്തോപ്പിൽ റെജി ചക്കാലക്കൽ എന്നിവർ പ്രസംഗിച്ചു .
എടൂർ: ആറളം മണ്ഡലം കമ്മിറ്റിയുടെ നേതൃത്തത്തിൽ എടൂരിൽ നടന്ന പ്രകടനത്തിന് മണ്ഡലം പ്രസിഡന്റ് ജോഷി പാലമറ്റം, കെ. വേലായുധൻ, വി.ടി. തോമസ്, അരവിന്ദൻ ആറളം, ഷിജി നടുപറമ്പിൽ, പീറ്റർ, ജാൻസൺ, ബെന്നി കൊച്ചുമല, ജോസ് അന്ത്യംകുളം, ബിജു കുറ്റിക്കാട്ടിൽ,പി.എം. നാസർ , സുരേന്ദ്രൻ പി തുടങ്ങിയവർ നേതൃത്വം നൽകി.
കരിക്കോട്ടക്കരി: കരിക്കോട്ടക്കരി ടൗണിൽ നടന്ന പ്രകടനത്തിന് മണ്ഡലം പ്രസിഡന്റ് മനോജ് എം. കണ്ടത്തിൽ, കെ.സി. ചാക്കോ, ടി.എം. വേണുഗോപാൽ, കെ. ശ്രീകാന്ത് , ജോയി വടക്കേടം , ജോർജ് വടക്കുംകര , ഷാജു എടശേരി , ബിജു കുന്നുംപുറം , സജി വർഗീസ് , അജയ് സെബാസ്റ്റ്യൻ എന്നിവർ നേതൃത്വം നൽകി .
നുച്യാട്: നുച്യാട് ടൗണിൽ നടന്ന പ്രകടനനം ഡിസിസി സെക്രട്ടറി ജോജി വർഗീസ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് കുര്യാക്കോസ് മണിപ്പാടത്ത് അധ്യക്ഷത വഹിച്ചു. ജോൺ പതാപറമ്പിൽ, ബെന്നി ആഞ്ഞിലിതോപ്പിൽ, പി.പി. മായൻ, ബാബു കുന്നിൽ ശ്രീദേവി, ടി.വി. സുരേഷ്, സിബി ചിറത്തലയാട്ട്, പ്രിൻസ് പുഷ്പകുന്നേൽ, ബെന്നി കോടിക്കുളം,ജോർജ് പുളിക്കക്കുന്നേൽ എന്നിവർ പ്രസംഗിച്ചു.
കീഴ്പള്ളി: മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ പ്രകടനം ഡിസിസി സെക്രട്ടറി വി.ടി. തോമസ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ജിമ്മി അന്തീനാട്ട് അധ്യക്ഷത വഹിച്ചു. ഡിസിസി സെക്രട്ടറി ഷാജു യോമാസ്, കെ.എൻ. സോമൻ, ജോർജ് ആലാംപള്ളി, സജി കൂറ്റനാ , വി.ടി. ചാക്കോ എന്നിവർ പ്രസംഗിച്ചു.
ചാവശേരി: നടുവനാട് ടൗണിൽ നടന്ന പന്തം കൊളുത്തി പ്രകടനത്തിന് കെ.വി. രാമചന്ദ്രൻ, പി.വി. മോഹനൻ, കെ.വി. പവിത്രൻ ,സുമേഷ് നടുവനാട്, നിതിൻ നടുവനാട്, സി.സി. പ്രകാശൻ , നസീർ ഹാജി , വി. ശശി,കെ.വി. ദേവദാസൻ, അബ്ദുല്ലഹാജി ,അബ്ദുറഹിമാൻ ഉളിയിൽ എന്നിവർ നേതൃത്വം നൽകി.
പുന്നാട്: ഇരട്ടി മണ്ഡലം കമ്മിറ്റി പുന്നാട് ടൗണിൽ നടത്തിയ പ്രകടനത്തിന് പി.എ. നസീർ, സി.കെ. ശശിധരൻ, പി.കെ. ജനാർദ്ദനൻ, ഷാനിദ് പുന്നാട്, എം. ശ്രീനിവാസൻ, വി.എം. രാജേഷ്, റാഷിദ് പുന്നാട്, കെ.സി. നാരായണൻകുട്ടി, സി.കെ. അർജ്ജുൻ, കെ.കെ. ഉണ്ണികൃഷണൻ എം. ജനാർദനൻ എന്നിവർ നേതൃത്വം നൽകി.
വള്ളിത്തോട്: വള്ളിത്തോട് ടൗണിൽ നടത്തിയ പ്രകടനത്തിന് വി. ബാലകൃഷ്ണൻ, മട്ടണി വിജയൻ, ജോസ് മാടത്തിൽ, ബൈജു ആറാം ചേരി, ഷൈജൻ ജേക്കമ്പ്, ടോം മാത്യു,മിനി പ്രസാദ്, എന്നിവർ നേതൃത്വം നൽകി.