ഭിന്നശേഷിക്കാരുടെ മെഗാ ഓണസംഗമം നടത്തി
1452882
Friday, September 13, 2024 1:30 AM IST
ചപ്പാരപ്പടവ്: സമരിറ്റന്‍ ട്രസ്റ്റിന്റെ നേതൃത്വത്തിലുള്ള ലൈഫ് ഭിന്നശേഷി യൂണിറ്റും ഓൾ കേരള വീൽചെയർ റൈറ്റ് ഫെഡറേഷൻ കണ്ണൂരും സംയുക്തമായി ജില്ലയിലെ വീൽചെയറിൽ കഴിയുന്ന, അരയ്ക്കു താഴെ തളർന്നുപോയ ആളുകളുടെ മെഗാ ഓണസംഗമം നടത്തി. സംഗമത്തോടനുബന്ധിച്ച് സംഗീതവിരുന്നും ഓണക്കിറ്റ് വിതരണവും ഓണസദ്യയും നടന്നു.
സിഎസ്ടി ഫാദേഴ്സിന്റെ മേൽനോട്ടത്തിൽ പ്രവർത്തിച്ചുവരുന്ന സമരിറ്റൻ ട്രസ്റ്റിന്റെ പാലിയേറ്റീവ് ഒപ്പം കൂട്ടായ്മയാണ് സംഗമത്തിന്റെ പ്രവർത്തനങ്ങൾ നടത്തിയത്. ജില്ലയിലെ വിവിധ ഭാഗങ്ങളിൽ നിന്നായി 80ൽ അധിക പേർ സംഗമത്തിൽ പങ്കെടുത്തു. ഗുഡ് സമരിറ്റൻ റീഹാബിലിറ്റേഷൻ ആൻഡ് ട്രെയിനിംഗ് സെന്ററിൽ നടന്ന പരിപാടി സിഎസ്ടി സഭയുടെ കോഴിക്കോട് പ്രോവിൻസിന്റെ പ്രൊവിൻഷ്യൽ സുപ്പീരിയർ ഫാ. ജോൺസൻ വരക പ്പറമ്പിൽ സിഎസ്ടി ഉദ്ഘാടനം ചെയ്തു.
കേരള വീൽചെയർ ഫെഡറേഷൻ കണ്ണൂർ ഘടകം പ്രസിഡന്റ് സി.സി. നാസർ അധ്യക്ഷത വഹിച്ചു. കണ്ണൂർ ജില്ലാ സാമൂഹ്യനീതി ഓഫീസർ പി.ബിജു, റൂഡ് സെറ്റ് തളിപ്പറമ്പ് ഡയറക്ടർ സി.വി. ജയരാജൻ എന്നിവർ വിശിഷ്ടാതിഥികളായിരുന്നു. വാർഡ് മെംബർ സി.പി.റെജി, ഗുഡ് സമരിറ്റൻ ഡയറക്ടർ ഫാ. ബിനു പൈമ്പിള്ളിൽ, പാലിയേറ്റീവ് ഡയറക്ടർ ഫാ. അനൂപ് നരിമറ്റത്തിൽ, വിമലശേരി ഇടവക വികാരി ഫാ. ജോസഫ് കൊട്ടാരത്തിൽ, പൂവം ഇടവക വികാരി ഫാ. ജയ്സൺ അമ്പാടൻ, ഫാ. അനന്തു വില്ലാടുംപാറ, ഫാ. തോമസ് കല്ലിടുക്കിൽ, ഡോ.കെ.ജെ.ലില്ലി , എകെഡബ്ലിയു ആർ എഫ് ജില്ലാ സെക്രട്ടറി മാത്യു ജോസഫ്എന്നിവർ പ്രസംഗിച്ചു.