ചപ്പാരപ്പടവ്: ചപ്പാരപ്പടവ് പഞ്ചായത്ത് മുൻ പ്രസിഡന്റും കില ഡയറക്ടറുമായ ഡോ. പി.പി. ബാലന്റെ അധികാര വികേന്ദ്രീകരണം, മുന്പേ നടക്കുന്ന കേരളം-രാജ്യാന്തര അനുഭവങ്ങൾ എന്ന പുസ്തകം പഞ്ചായത്തിലെ ഗ്രന്ഥശാലകൾക്കും സ്കൂൾ ലൈബ്രറികൾക്കും സൗജന്യമായി നൽകി. പദ്ധതിയുടെ ഉദ്ഘാടനം ഗ്രന്ഥകാരൻ അജിത്ത് വെണ്ണിയൂർ നിർവഹിച്ചു.
പഞ്ചായത്ത് പ്രസിഡന്റ് സുനിജ ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം തോമസ് വെക്കത്താനം സൗജന്യ പുസ്തക വിതരണം നടത്തി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.കെ. അബ്ദുറഹ്മാൻ, ചെയർപേഴ്സൺ എം. മൈമൂനത്ത്, ബ്ലോക്ക് പഞ്ചായത്ത് അംഗം ഉനൈസ് എരുവാട്ടി, പഞ്ചായത്ത് സെക്രട്ടറി സി.കെ. ശ്രീകുമാർ, കുവേരിക്കാരൻ ബാലകൃഷ്ണൻ, ഒ.പി. ഇബ്രാഹിംകുട്ടി, ടി. പ്രഭാകരൻ, സൂര്യസോമൻ, എം. ഉണ്ണികൃഷ്ണൻ, ജി. അജയകുമാർ എന്നിവർ പ്രസംഗിച്ചു.