മാട്ടറയിൽ ആദ്യ പച്ചത്തുരുത്തിനായി തൈ നട്ട് കാരീസ് യുപി സ്കൂൾ
1452326
Wednesday, September 11, 2024 1:45 AM IST
ഉളിക്കൽ: മാലിന്യമുക്ത നവകേരള കാമ്പയിന് മാട്ടറ വാർഡിൽ തുടക്കമായി. മാട്ടറ കാരീസ് യുപി സ്കൂളിൽ ഒരുക്കുന്ന പച്ചതുരുത്തിലെ വൃക്ഷ തൈ നടീൽ ഉളിക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.സി. ഷാജി ഉദ്ഘാടനം നിർവഹിച്ചു.
ഇലഞ്ഞി, നെല്ലി, രുദ്രാക്ഷം, നീർമാതളം, നീർമരുത്, ഭദ്രാക്ഷം, കടമ്പ്, കർപ്പൂരം ഉൾപ്പെടെയുള്ള വൃക്ഷങ്ങൾ ആണ് ഇന്നലെ നട്ടു പിടിപ്പിച്ചത്. വാർഡ്അംഗം സരുൺ തോമസ് അധ്യക്ഷത വഹിച്ചു . ഹരിതകേരളം മിഷൻ ജില്ലാ കോ-ഓർഡിനേറ്റർ ഇ.കെ. സോമശേഖരൻ മുഖ്യാതിഥിയായിരുന്നു. പി.പി. സുകുമാരൻ, വിഇഒ വിഷ്ണു, ഹെൽത്ത് ഇൻസ്പെക്ടർ റിജിത്ത്, പങ്കജാക്ഷൻ കുറ്റിയാനിക്കൽ, വിജി റോയ്, മുഖ്യാധ്യാപിക ഇ.ജെ. തങ്കമ്മ അഞ്ജന സാഗർ എന്നിവർ പ്രസംഗിച്ചു.