ഉപജില്ലാ ശാസ്ത്രോത്സവം: സംഘാടക സമിതിയായി
1452049
Tuesday, September 10, 2024 1:46 AM IST
ഉളിക്കൽ: ഒക്ടോബർ എട്ട്, ഒന്പത് തീയതികളിൽ ഉളിക്കൽ ഗവ. ഹയർ സെക്കൻഡറി സ്കൂൾ, വയത്തൂർ യുപി സ്കൂൾ എന്നിവിടങ്ങളിലായി നടക്കുന്ന ഇരിക്കൂർ ഉപജില്ലാ ശാസ്ത്രോത്സവത്തിന്റെ സംഘാടക സമിതിയായി. സംഘാടക സമിതി രൂപീകരണ യോഗം സജീവ് ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്തു.
ഉളിക്കൽ പഞ്ചായത്ത് പ്രസിഡന്റ് പി.സി. ഷാജി അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്തംഗം ലിസി ജോസഫ് ലോഗോ പ്രകാശനം നിർവഹിച്ചു. ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഒ.എസ്. ലിസി, പഞ്ചായത്ത് വൈസ് പ്രസിഡന്റ് സമീറ പള്ളിപ്പാത്ത്, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ബേബി തോലാനി, ബ്ലോക്ക് പഞ്ചായത്തംഗം ചാക്കോ പാലക്കലോടി, പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അഷറഫ് പാലിശേരി, ഫാ. തോമസ് കിടാരത്തിൽ തുടങ്ങിയവർ പ്രസംഗിച്ചു.
ഭാരവാഹികൾ: പി.സി. ഷാജി-ചെയർമാൻ, മിനി നമ്പ്യാർ-ജനറൽ കൺവീനർ, എം.വി. സുനിൽകുമാർ, എൻ.ജെ. തോമസ്-ജോയിന്റ് കൺവീനർമാർ, പി.കെ. ഗിരീഷ്മോഹൻ-ട്രഷറർ.