ഇരിട്ടി: കണ്ണൂർ സർവകലാശാലയ്ക്ക് കീഴിലുള്ള കോളജുകളിലെ യൂണിയൻ തെരഞ്ഞെടുപ്പിൽ കക്ഷിരാഷ്ട്രീയത്തിന്റെ വേലിക്കെട്ടുകളില്ലാതെ സൗഹൃദത്തിന്റെയും സമാധാനത്തിന്റെയും പാതയിൽ തെരഞ്ഞെടുപ്പ് നടത്തി വീണ്ടും അങ്ങാടിക്കടവ് ഡോൺ ബോസ്കോ ആർട്സ് ആൻഡ് സയൻസ് കോളജ്.
എല്ലാ രാഷ്ട്രീയ പ്രസ്ഥാനങ്ങളിൽനിന്നും സമദൂരം പാലിച്ച് മീറ്റ് ദ കാൻഡിഡേറ്റ് പ്രോഗ്രാമിലൂടെ എല്ലാ സ്ഥാനാർഥികൾക്കും പ്രസംഗിക്കാനുള്ള പൊതുവേദിയൊരുക്കിയും എല്ലാ വിദ്യാർഥികൾക്കും വോട്ടവകാശം നൽകുന്ന പ്രസിഡൻഷ്യൽ രീതിയിലുമാണ് ഡോൺ ബോസ്കോയിൽ മാതൃകാപരമായ തെരഞ്ഞെടുപ്പ് നടത്തിയതെന്ന് പ്രിൻസിപ്പൽ റവ. ഡോ. ഫ്രാൻസിസ് കാരക്കാട്ട് പറഞ്ഞു. ചെയർമാനായി പി.എം. അഭിനന്ദിനെയും ജനറൽ സെക്രട്ടറിയായി റിച്ചാൾഡ് ഫിലിപ്പിനെയും തെരഞ്ഞെടുത്തു. മറ്റുഭാരവാഹികൾ: മെറീറ്റ സണ്ണി- വൈസ് ചെയർപേഴ്സൺ, മസ്യൂന സിറാജുദ്ദിൻ കാരക്കണ്ടി- ജോയിന്റ് സെക്രട്ടറി, അഞ്ജിത സുരേഷ്- ഫൈൻ ആർട്സ് സെക്രട്ടറി, ടെൻസൻ തോമസ്- ജനറൽ ക്യാപ്റ്റൻ, എസ്. ഹിഷാം മുഹമ്മദ്, കെ.വി. സൗരാഗ്- യുയുസി, റോഷിൻ റെജി- മാഗസിൻ എഡിറ്റർ.